File photo
മഴക്കാലമായാല്‍ പാമ്പുകളെ നേരിടാന്‍ മുന്‍കരുതലെടുക്കണമെന്നു ആരോഗ്യപ്രവര്‍ത്തകര്‍. വീടിനകത്തും വാഹനങ്ങള്‍ക്കുള്ളിലും പാമ്പുകള്‍ കയറുന്ന വാര്‍ത്ത എല്ലാവരും ശ്രദ്ധിച്ചു കാണുമല്ലോ. പാമ്പ് ശല്യം തടയാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം
∙ പരിസരം ശുചിയായി സൂക്ഷിക്കുക. മാലിന്യം വലിച്ചെറിയുകയോ കൂട്ടിയിടുകയോ ചെയ്യരുത്.
∙ ഇരുചക്രവാഹനങ്ങളിൽ യാത്ര തുടങ്ങും മുൻപ് പരിശോധിക്കുക.
∙ പുറത്തുവയ്ക്കുന്ന ഷൂറാക്കുകൾ വൃത്തിയായി സൂക്ഷിക്കുക; ഷൂസിനകം പരിശോധിച്ച ശേഷമേ ധരിക്കാവൂ.
∙ വീടിനോട് ചേർന്ന് ഏണിയോ, തടിക്കഷണമോ ചാരിവയ്ക്കരുത്. വീടിനോട് ചാഞ്ഞ് നിൽക്കുന്ന മരച്ചില്ലകൾ വെട്ടുക.
∙ വീടിനു ചുറ്റും കുറ്റിച്ചെടി വളരാൻ അനുവദിക്കരുത്. ഇരുട്ടത്ത് ഇത്തരം സ്ഥലങ്ങളിലൂടെ നടക്കുകയുമരുത്.
∙ മാലിന്യ പൈപ്പുകൾ സമയാസമയങ്ങളിൽ ശുചീകരിക്കുക.
∙ വീടിനകത്തു പാമ്പ് കയറിയാൽ പുറത്തേക്കുള്ള വാതിലുകൾ തുറന്നിടുക.
∙ അല്പം വെളുത്തുള്ളിയും ചുവന്നുള്ളിയും എടുത്ത് നന്നായി ചതച്ചശേഷം അവ വെള്ളത്തിലിട്ട് തിളപ്പിക്കണം. ഈ വെള്ളം സ്പ്രേ ബോട്ടിലിലാക്കി പൂന്തോട്ടങ്ങൾ, വാതിലുകൾ, ജനാലകൾ തുടങ്ങി വീട്ടുപരിസരത്തെല്ലാം സ്പ്രേ ചെയ്തുകൊടുക്കാം. പാമ്പുകൾ ഇവയുടെ ഗന്ധമേറ്റ് മടങ്ങും.
ചുറ്റുമതിലുകൾക്ക് സമീപത്തും മാളങ്ങൾ കണ്ടെത്തുന്ന ഇടങ്ങളിലും ഉപയോഗിച്ച എൻജിൻ ഓയിലോ ഡീസലോ ഒഴിച്ചു കൊടുക്കുന്നതിലൂടെയും പാമ്പുകളെ അകറ്റി നിർത്താനാവും.