അമ്മയോളം തന്‍റെ കുഞ്ഞിനെ കരുതലോടെ കാക്കാന്‍ ഈ പ്രപഞ്ചത്തില്‍ മറ്റേത് പോരാളിക്കാകും? അമ്മയ്ക്ക് പകരം അമ്മ മാത്രമെന്ന് അടിവരയിട്ട് കാണിക്കുകയാണ് ഈ വിഡിയോ. തന്‍റെ കുഞ്ഞിനു നേരെ പാഞ്ഞടുത്ത കടുവയെ ചെറുത്ത് നിന്ന് ആട്ടിപ്പായിക്കുകയാണ് ഒരു അമ്മ കരടി.
കുഞ്ഞിനെ കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ പോരാടുന്ന അമ്മ കരടിയുടെ ദൃശ്യങ്ങൾ ഞൊടിയിടയിലാണ് വൈറലായത്. കടുവയെ തുരത്താനുള്ള കരടിയുടെ പരിശ്രമങ്ങൾ ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ കടുവയെ കരടി തുരത്തി ഓടിക്കുന്നതാണ് ക്ലൈമാക്സ്. മഹാരാഷ്ട്രയിലെ ചന്ദ്രാപുരിലുള്ള തഡോബ ദേശീയോദ്യാനത്തിൽ നിന്നുള്ള കാഴ്ചയാണിത്. അമ്മക്കരടിയേക്കാൾ വലിയ പോരാളിയില്ല എന്ന രീതിയിലാണ് കമന്‍റുകൾ.