Vayasinazhaku-madhavan

പ്രായം നഷ്ടപ്പെടുത്തുന്ന ഒാര്‍മയെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് നടന്‍ ടിപി മാധവന്‍. കൊല്ലം പത്തനാപുരത്തെ ഗാന്ധിഭവനില്‍ കഴിയുന്ന ടിപി മാധവന് സിനിമാ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും വാക്കുകള്‍ മുറിഞ്ഞുപോവുകയാണ്. ഇപ്പോഴും സിനിമ മായാതെ  മനസിലുണ്ട്. ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഇനിയും അഭിനയിക്കാമെന്നുമാണ് ടിപി മാധവന്‍ പറയുന്നത്.

വിശാഖപട്ടണത്തു നിന്ന് വന്ന വിശാലമനസ്കനായ എംഡിക്ക് 88 ആയി പ്രായം. മുപ്പത്തിയാറു വര്‍ഷം മുന്‍പ് അഭിനയിച്ച നാടോടിക്കാറ്റിലെ ഇൗ സീന്‍ ടിപി മാധവന്‍ ഇപ്പോഴും ആസ്വദിക്കുകയാണ്. ഒാര്‍മയെ വീണ്ടെടുക്കാന്‍ ഒരു സ്വയം ചികില്‍സയെന്നപോലെ. അഭിനേതാവിനെയെന്നവണ്ണം ഭാവങ്ങള്‍ മിന്നിമായുമെങ്കിലും ഇടയ്ക്കിടെ വന്നുപോകുന്ന ഒാര്‍മയില്‍ വാക്കുകള്‍ പൂര്‍ത്തിയാക്കാനാകുന്നില്ല.  ടിപി മാധവന്‍ എട്ടുവര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്റെ സംരക്ഷണയിലാണ്. പ്രത്യേക മുറിയില്‍ മികച്ച പരിചരണം. ആരോഗ്യവാനാണെന്ന് സ്വയം പറയും. 

ഇനിയും സിനിമയില്‍ അഭിനയിക്കാമെന്നാണ് ടിപി മാധവന്‍ പറയുന്നത്. ആഗ്രഹങ്ങള്‍ അനന്തമാണെന്ന് വ്യക്തം. അറുനൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടു. താരസംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറി. ആരെങ്കിലും കാണാന്‍ വരാറുണ്ടോയെന്ന് ചോദിച്ചാല്‍ മറുപടിയിങ്ങനെ വില്ലനായി വന്ന് ഒടുവില്‍ ചിരിപടര്‍ത്തിയ നടന്‍റെ വാര്‍ധക്യം ഒരു സിനിമാക്കഥപോലെയാണ് നമുക്ക് മുന്നിലുളളത്. 

Vayassinazhaku TP Madhavan