vayassinazhak

 

കോഴിക്കോട് തറമ്മലങ്ങാടിയിലെ പരീക്കുട്ടി ഹാജിക്ക് വാര്‍ധക്യം വിശ്രമിക്കാനുള്ളതല്ല. തൊണ്ണൂറ്റി മൂന്നാം വയസിലും പരീക്കുട്ടി ഹാജി കൃഷിയിറക്കുന്നു. പ്രായം ഒന്നിനും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഈ കര്‍ഷകന്‍.

 

മണ്ണാണ് പരീക്കുട്ടി ഹാജിക്ക് ആദ്യ പാഠം. മനസറിഞ്ഞ് വിതച്ചതെല്ലാം നൂറുമേനി കൊയ്തിട്ടേ ഉള്ളൂ. ഇപ്പോള്‍ 93 വയസായി. പ്രായത്തിന്‍റെ അവശതകള്‍ ഉണ്ടെങ്കിലും തറമ്മലങ്ങാടിയിലെ വീടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ ഈ നടത്തം പതിവാണ്. നാളേക്ക് വേണ്ടി നട്ടതെല്ലാം പരിപാലിക്കും.  പ്രായം പരീക്കുട്ടി ഹാജിക്ക് വെറും അക്കങ്ങള്‍ മാത്രമാണ്. വിശ്രമിച്ചാല്‍ ക്ഷീണിക്കുന്ന ഒരാള്‍. 

 

പുതുതലമുറയ്ക്ക് കൃഷിയില്‍ താല്പര്യമില്ലെന്നാണ് ആകെയുള്ള പരാതി. അധ്വാനിച്ചാല്‍ ജീവിതത്തില്‍ ക്ഷീണിക്ഷേണ്ടി വരില്ലെന്നാണ് ഈ കര്‍ഷകന്‍റെ ഉറപ്പ്.