പ്രായം കൂടുന്തോറും ഓട്ടത്തിന്‍റെ സ്പീഡ് കൂട്ടുന്ന ഒരു എഴുപത്തിയൊന്നുകാരനുണ്ട് ചെങ്ങന്നൂരില്‍. അഞ്ചുപതിറ്റാണ്ടായി ഓട്ടം തുടരുന്ന ഡിക്സന്‍ സ്കറിയ മാറാട്ടുകുളത്തെ തേടിയെത്തിയത് നിരവധി അവാര്‍ഡുകളാണ്. ഏപ്രിലില്‍ നടക്കുന്ന ബോസ്റ്റണ്‍ മാരത്തനാണ് ഡിക്സന്‍റെ അടുത്ത ലക്ഷ്യം.
പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍റെ ഉപദേശത്തില്‍ ഓടാന്‍ തുടങ്ങിയതാണ് ഡിക്സന്‍. 20–ാം വയസ്സില്‍ ജോലിതേടി വിദേശത്തേക്ക് പോയെങ്കിലും ഓട്ടം കൈവിട്ടില്ല.
1999ല്‍ ജോലിയില്‍നിന്ന് വിരമിച്ച് നാട്ടിലെത്തിയ ഡിക്സന്‍ ട്രാക്കൊരല്‍പം മാറ്റിപ്പിടിച്ചു. മാരത്തണുകളിലേക്ക്. കൂടുന്ന ഓരോ വയസ്സും ഓട്ടത്തില്‍ കൂട്ടാനുള്ള ഓരോ കിലോമീറ്ററാണെന്നാണ് ഡിക്സന്‍ ചേട്ടന്‍റെ പക്ഷം. ഓട്ടം ലഹരിയാക്കി ഈ എഴുപതുകാരന്‍ യാത്ര തുടരുകയാണ്.