savitri

എഴുപത്തിനാലാം വയസിലും ഹൈടെക് പഠനം നടത്തുന്ന മലപ്പുറം വണ്ടൂര്‍ പുന്നപ്പാലയിലെ പടവെട്ടി സാവിത്രി പ്ലസ്ടു പരീക്ഷയെഴുതാനുളള കഠിന പ്രയത്നത്തിലാണ്. എഴുപത്തിമൂന്നാം വയസില്‍ പത്താംതരം തുല്ല്യതാ പരീക്ഷ പാസായ സാവിത്രിക്ക് പഠനത്തില്‍ ധൈര്യം പകര്‍ന്ന്  മക്കളും മരുമക്കളും പേരക്കുട്ടികളും ഒപ്പമുണ്ട്. 

എസ്എസ്എല്‍സി പരീക്ഷയ്ക്കൊരുങ്ങുന്ന പേരക്കുട്ടികളേക്കാള്‍ ഊര്‍ജസ്വലതയോടൊണ് പഠനം. വീട്ടില്‍ എല്ലാവരും ഉറങ്ങുമ്പോള്‍ സാവിത്രിയമ്മ മാത്രം അര്‍ധരാത്രിയും പുലര്‍ച്ചെയുമെല്ലാം ഉണര്‍ന്നിരുന്ന് പഠിക്കും. 

സ്കൂള്‍ കുട്ടികളെപ്പോലെ പുസ്തങ്ങളെല്ലാം പൊതിഞ്ഞു സൂക്ഷിച്ചു വയ്ക്കുന്നത് കണ്ടാല്‍ തന്നെ എത്ര ഗൗരവത്തോടെയാണ് പഠനമെന്ന് വ്യക്തമാകും. മകന്‍ പ്രമോദ് നായരാണ് ഇംഗ്ലീഷിലെ സംശയങ്ങള്‍ തീര്‍ക്കുന്നത്. മുത്തശ്ശിക്ക് പ്രചോദനമായും സംശയനിവാരണത്തിനും പേരക്കുട്ടികളും ഒപ്പമുണ്ട്. ഹയര്‍സെക്കണ്ടറി അധ്യാപികയായ മരുമകള്‍ ശ്രീജയാണ് ഹിന്ദി ട്യൂഷന്‍ ടീച്ചര്‍. പ്രായത്തോട് പടപൊരുതി ബിരുദാനന്തര ബിരുദം വരേയും ഈ പടയോട്ടം തുടരാനാണ് പടവെട്ടി സാവിത്രിയമ്മയുടെ മുന്നേറ്റം.

Even at the age of 74, Savitri continues her studies