80 ആം വയസ്സിലും തളരാത്ത ആത്മവിശ്വാസത്തിലാണ് കോട്ടയം നാഗമ്പടം സ്വദേശിനിയായ കൗസല്യാമ്മയുടെ ജീവിതയാത്ര. സ്വന്തമായി നടത്തുന്ന ചായക്കടയിൽ 12 മണിക്കൂറിൽ അധികം അധ്വാനിച്ച് ഉപജീവനം. തുച്ഛമായ പണത്തിൽ മികച്ച ഭക്ഷണം കൊടുക്കുന്ന കൗസല്യാമ്മയുടെ കടയിലേക്ക് എത്തുന്നവരും നിരവധിയാണ്.