മുടിയൊന്ന് നരച്ചാൽ, കാൽ മുട്ടിന് ചെറിയ വേദന വന്നാൽ പ്രായമായി ഇനിയൊന്നിനും വയ്യ എന്നു കരുതി വീട്ടിലൊതുങ്ങുന്നവർ യശോദാമ്മയെ മാതൃകയാക്കണം. അധികമാരും കടന്നു ചെല്ലാത്ത സ്റ്റാൻഡ് അപ് കോമഡിയിലാണ് പ്രായം മറന്ന് യശോദാമ്മ മികവ് പുലർത്തുന്നത്. ചേർത്തല വാരനാട് സ്വദേശിയാണ് 74 കാരിയായ യശോദാമ്മ
ചെറുപ്പക്കാരും പ്രൊഫഷണൽ താരങ്ങളും മാത്രം അരങ്ങുവാഴുന്ന സ്റ്റാൻഡ് അപ് കോമഡി രംഗത്താണ് വേറിട്ട ശൈലിയുമായി യശോദാമ്മ ചുവടുവച്ചത്. പ്രായമോ വാർധക്യത്തിന്റെ ക്ഷീണമോ ചേർത്തല വാരനാട് പുതു വെളി യശോദാമ്മയ്ക്ക് കലാപ്രവർത്തനത്തിന് തടസമല്ല മക്കളും കൊച്ചുമക്കളും നാട്ടുകാരും പിന്തുണയുമായി യശോദാമ്മയ്ക്ക് ഒപ്പമുണ്ട്..
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.