പ്രായത്തിന്‍റെ അവശതകള്‍ ലവലേശമില്ലാതെ പന്തുതട്ടുന്നൊരാളുണ്ട് വയനാട്ടില്‍. ലോകത്തിന്‍റെ ഏത് കോണിലായാലും ദിവസവും മുടങ്ങാതെ ഫുട്ബോള്‍ കളിക്കാന്‍ ഈ അറുപത്തേഴുകാരന്‍ സമയം കണ്ടെത്തും.
അമ്പലവയല്‍ ഹൈസ്കൂളിന്‍റെ പൊടിപാറും ഗ്രൗണ്ടില്‍ അവര്‍ ഇറങ്ങുകയാണ്. തുകല്‍ പന്തിനു പിന്നാലെ പായാനുള്ള ആവേശവുമായി യുവതുര്‍ക്കികളോടൊപ്പം അയാളും ബൂട്ട് കെട്ടുന്നു. പെലെയുടെയും നെയ്മറിന്‍റെയും ബ്രസീല്‍ ടീമിനെ മനസില്‍ ധ്യാനിച്ച് യുവകളിക്കാരുടെ അപ്പച്ചന്‍, അമ്പലവയലിന്‍റെ സ്വന്തം ജെയിംസേട്ടന്‍ ഇതാ കളത്തിലിറങ്ങുകയാണ്.
വളയം പിടിച്ച് അന്നം കണ്ടെത്തുന്ന ജെയിംസേട്ടന് ഫുട്ബോള്‍ കഴിഞ്ഞെ മറ്റെന്തുമുള്ളു. പന്തിനു പിന്നാലെ പായുന്ന ജെയിംസേട്ടന് സമപ്രായക്കാരോടും യുവാക്കളോടും പറയാനുണ്ട് ചിലകാര്യങ്ങള്‍.
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.