ജോലിത്തിരക്കുകള്‍ക്കിടയിലും പാട്ടുപാടി സന്തോഷം കണ്ടെത്തുകയാണ് കാസര്‍കോട് പെരിയ സ്വദേശി ശ്യാമള മധു. ജോലിക്കിടെ ഭര്‍ത്താവിന് അപകടം സംഭവിച്ചപ്പോള്‍ കുടുംബ ഭാരം ഏറ്റെടുത്തതാണ് ശ്യാമള. ബീഡി തെറുപ്പ് മുതല്‍ കെട്ടിട നിര്‍മാണം വരെ ശ്യാമള ചെയ്യാത്ത ജോലികളില്ല. ജോലിയുടെ വിരസതയകറ്റാന്‍ തുടങ്ങിയ പാട്ട് ഇന്ന് ശ്യാമളയുടെ ജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. പാടുന്ന പാട്ടുകളെല്ലാം ഈ അമ്മ എഴുതിയതാണ്.