kannur-dance

TAGS

കണ്ണൂർ തളിപറമ്പിൽ എട്ട് സ്ത്രീകൾ ചേർന്നൊരു ഡാൻസ് ട്രൂപ്പുണ്ട്. പ്രായം ഒന്നിനും  തടസമല്ലെന്ന് നൃത്തം ചെയ്തു പറയുന്നവരുടെ  ട്രൂപ്പ്. തുടക്കത്തിൽ സിനി മാറ്റിക്ക് ഡാൻസിലാണ് ശ്രദ്ധ, മറ്റു നാട്യ കലാ രൂപങ്ങളിലേക്ക്  ചുവടുവെക്കാനും അണിയറയില്‍  നീക്കങ്ങൾ നടക്കുന്നുണ്ട് കാർത്ത്യായനി ,കമലാക്ഷി, വനജ ,മാധവി,ബിന്ദു.ശ്യാമള,യശോദ,കല്യാണി ഇവരാണ് കണ്ണൂർ തളിപറമ്പ്  കൂവോട് ഗ്രാമത്തിലെ ഡാൻസിങ് സ്റ്റാഴ്സ്. 45 കാരി ബിന്ദു മുതൽ 75 വയസുള്ള കല്യാണി വരെ നീളുന്നു നർത്തകിമാർ  സ്പെഷ്യലൈസ്  ഇൻ  സിനിമാറ്റിക് ഡാൻസ്

 

നൃത്തം ചെയ്യാൻ പ്രായം ഒരു പ്രശ്നമെയല്ലെന്ന്  കളിച്ചു കാണിച്ചു തരും, പിന്നെ ന്യൂജൻ സ്റ്റെപ്സ് ഒന്നുമില്ല പഠിച്ചു വരുന്നതെയുള്ളു, നൃത്തത്തിന്‍റെ  വഴി, ഭാവി, പ്രതീക്ഷകൾ ഇങ്ങനെയൊക്കെയാണ് ദിവസവും രണ്ടു മണിക്കൂർ വീതം പരിശീലനമുണ്ട് , അത്യാവശ്യം ബുക്കിങ്ങും ആദരവുമൊക്കെ ലഭിച്ചും തുടങ്ങി. മറ്റു ജോലി തിരക്കുകൾ ഉള്ളവരുമുണ്ട് , പക്ഷേ പ്രക്ടീസിനോട് നോ കേംമ്പർമൈസാണ് എന്നോട് കളിക്കണമെന്ന് പറഞ്ഞു ഞാൻ സമ്മതിച്ചു. നിങ്ങളെ പോലെയുള്ളവർ വരുന്നത് വലിയ സന്തോഷം , വീട്ടിൽ വലിയ സപ്പോർട്ട് പഠിക്കാൻ കൊണ്ടു വിടും,  മേക്കപ്പ് ആർട്ടിസ്റ്റും ഡാൻസ് മാസ്റ്ററും  ഒരാൾ തന്നെ കുട്ടികളെ പറ്റി ടീച്ചർക്കും ചിലത് പറയാനുണ്ട്