വോട്ടെണ്ണല്‍ ആരംഭിച്ചതിന് പിന്നാലെ തെലങ്കാനയിലെ ഇബ്രാഹിംപട്ടണം മണ്ഡലത്തില്‍ തര്‍ക്കം. പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിച്ച പെട്ടി പൊട്ടിച്ച നിലയിലാണെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് സ്ഥലത്ത് എത്താന്‍ നിര്‍ദേശം നല്‍കി. നാല് സംസ്ഥാനങ്ങളിലും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. കനത്തസുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
എക്സിറ്റ്പോളുകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചതിന് പിന്നാലെ റിസോര്‍ട്ടുകള്‍ സജ്ജമാക്കിയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. രാവിലെ ഹൈദരാബാദില്‍ എത്താന്‍ എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും നിര്‍ദേശം നല്‍കി. രാഹുല്‍ഗാന്ധി വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ ഡി.കെ.ശിവകുമാറും തെലങ്കാനയിലെ നേതാക്കളും പങ്കെടുത്തു. തൂക്കുസഭയാണ് വരുന്നതെങ്കില്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്താനാണ് പദ്ധതി.
മധ്യപ്രദേശിലെ 230, ചത്തീസ്ഗഡിലെ 90, തെലങ്കാനയിലെ 119, രാജസ്ഥാനിലെ 199 ഉം സീറ്റുകളിലെ ജനവിധിയാണ് മണിക്കൂറുകൾക്കുള്ളിൽ അറിയുക. സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് രാജസ്ഥാനിലെ ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റി വച്ചിരുന്നു. മധ്യപ്രദേശ് നിലനിർത്തുന്നിനൊപ്പം രാജസ്ഥാൻ കൂടി പിടിച്ചെടുത്ത് ഹിന്ദി ഹൃദയ ഭൂമിയിൽ ആധിപത്യം ഉറപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാൽ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം നിലനിർത്തുകയും മധ്യപ്രദേശ് പിടിച്ചെടുത്ത് തെലങ്കാനയിൽ അട്ടിമറി ജയം നേടി ഇന്ത്യാ മുനണിയുടെ കരുത്ത് കാട്ടുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
Postal ballot box found open in Telengana