chandy-lead8-9

പുതുപ്പളളിയില്‍ വിജയം ഉറപ്പിച്ച് യു.ഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. അയര്‍ക്കുന്നത്തെ വോട്ടുകളില്‍ ബഹുദൂരം മുന്നിലാണ് ചാണ്ടി. ലീഡ് 15000 കടന്നു. 2021നെക്കാള്‍ അഞ്ചിരട്ടിയാണിത്. 2011ല്‍ ഉമ്മന്‍ ചാണ്ടിയുടെ നേട്ടത്തിനുമപ്പുറം. ഇപ്പോള്‍ എണ്ണുന്നത് അകലക്കുന്നം പഞ്ചായത്തിലെ വോട്ടുകളാണ്.    

 

കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളെക്കാള്‍ യു.ഡി.എഫിന് മികച്ച പ്രകടനമാണിത്. അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകളില്‍ ബഹുദൂരം മുന്നിലാണ് യു.ഡിഎഫ് സ്ഥാനാര്‍ഥി. ആദ്യറൗണ്ടില്‍ ലീഡ് 2200 . അയര്‍ക്കുന്നത്ത് ഒന്നു മുതല്‍ 14 വരെ ബൂത്തുകളില്‍ 2200 വോട്ടിന്റെ ലീഡ് . ചാണ്ടി– 5699 വോട്ട്, ജെയ്ക് –2883, ലിജിന്‍ ലാല്‍– 476. രണ്ടാം റൗണ്ടില്‍ എണ്ണുന്നത് 15 മുതല്‍ 28 വരെ ബൂത്തുകളാണ്. 

 

വോട്ടിങ് കേന്ദ്രത്തിനു പുറത്തും പുതുപ്പള്ളിയിലെ വീട്ടുമുറ്റത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. പത്തുമിനിറ്റ് വൈകിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളെണ്ണിയപ്പോള്‍ തുടക്കം മുതല്‍ തന്നെ ചാണ്ടി ഉമ്മനായിരുന്നു ലീഡ്. 

 

Puthuppally bypoll results: Chandy Oommen's lead crosses 10000