puthuppally-udf

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ രണ്ടാം റൗണ്ട് പുരോഗമിക്കുമ്പോള്‍ ചാണ്ടി ഉമ്മന്‍റെ മുന്നേറ്റം. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളെക്കാള്‍ യു.ഡി.എഫിന് മികച്ച പ്രകടനം. അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകളില്‍ ബഹുദൂരം മുന്നിലാണ് യു.ഡിഎഫ് സ്ഥാനാര്‍ഥി. ആദ്യറൗണ്ടില്‍ ലീഡ് 2200 . അയര്‍ക്കുന്നത്ത് ഒന്നു മുതല്‍ 14 വരെ ബൂത്തുകളില്‍ 2200 വോട്ടിന്റെ ലീഡ് . ചാണ്ടി– 5699 വോട്ട്, ജെയ്ക് –2883, ലിജിന്‍ ലാല്‍– 476. രണ്ടാം റൗണ്ടില്‍ എണ്ണുന്നത് 15 മുതല്‍ 28 വരെ ബൂത്തുകളാണ്. 

 

വോട്ടിങ് കേന്ദ്രത്തിനു പുറത്തും പുതുപ്പള്ളിയിലെ വീട്ടുമുറ്റത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. പത്തുമിനിറ്റ് വൈകിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളെണ്ണിയപ്പോള്‍ തുടക്കം മുതല്‍ തന്നെ ചാണ്ടി ഉമ്മനായിരുന്നു ലീഡ്. 

 

Puthuppally bypoll results: Chandy Oommen crosses OC's 2021 lead in Ayarkunnam