പുതുപ്പള്ളിയിൽ വികസനമില്ലെന്ന് പറയുന്ന സിപിഎം വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബഹ്നാന് എംപി. പുതുപ്പള്ളിക്കാര്‍ 53 വര്‍ഷക്കാലം വിജയിപ്പിച്ച ഉമ്മന്‍ചാണ്ടിയെ ഏതെങ്കിലും പ്രാദേശിക വികസനം പറഞ്ഞ് തള്ളിക്കളയാമെന്നാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആലോചിക്കുകയേ വേണ്ട. വികസനം പറയാന്‍ യുഡിഎഫ് ഒരുക്കമാണെന്നും തിരഞ്ഞെടുപ്പ് സര്‍ക്കാരിനുള്ള വിലയിരുത്തലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പിൽ വൈകാരികത വിൽക്കാൻ ഉമ്മൻചാണ്ടി കമ്പോള ചരക്ക് അല്ല. ചാണ്ടി ഉമ്മന്‍ ജയിക്കുക മാത്രമല്ല, ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ബെന്നി ബഹ്നാന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Congress leader Benny Behanan against CPM