പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വികാരത്തേക്കാള്‍ പ്രാധാന്യം രാഷ്ട്രീയത്തിന്: മാര്‍ ആലഞ്ചേരി

mar-alancheri
SHARE

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികാരത്തെക്കാൾ രാഷ്ട്രീയത്തിന് പ്രാധാന്യമെന്ന് മാർ ജോർജ് ആലഞ്ചേരി മനോരമ ന്യൂസിനോട്.. സ്ഥാനാർഥികളായ ചാണ്ടി ഉമ്മനും ജെയ്ക്ക് സി തോമസും ആലഞ്ചേരിയെ കണ്ടു മടങ്ങിയതിന് പിന്നാലെയാണ് പ്രതികരണം. സഹതാപ തരംഗം ഉണ്ടാകുമെന്നുറപ്പിച്ച് യുഡിഎഫും രാഷ്ട്രീയ മത്സരത്തിലുറച്ച് ഇടതുമുന്നണിയും മുന്നോട്ട് പോകുമ്പോഴാണ് മാർ ജോർജ് ആലഞ്ചേരിയുടെ പ്രതികരണം.. ഉമ്മൻചാണ്ടിയോടുള്ള സഹതാപം തെരഞ്ഞെടുപ്പിൽ ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഉണ്ടാകുമായിരിക്കും എന്ന് പറഞ്ഞുവെച്ച ആലഞ്ചേരി വെറും വികാരം മാത്രമാകില്ലെന്നും ഉറപ്പിച്ചു 

പാലാ രൂപത പാലാ കത്തീഡ്രൽ പള്ളിയിൽ വച്ച് നടത്തിയ പരിപാടിയിൽ  ആലഞ്ചേരിയെ കാണാൻ ആദ്യമെത്തിയത് ചാണ്ടി ഉമ്മനായിരുന്നു. പിന്നാലെയെത്തിയ ജെയ്ക് സി തോമസിനും  സഭാ നേതൃത്വം വിജയാശംസകൾ നേർന്നു . ചാണ്ടി ഉമ്മൻ ഇന്നലെയും പാലാ രൂപത ആസ്ഥാനത്ത് എത്തിയിരുന്നു.ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പെരുന്നയിലെത്തി സന്ദർശിച്ചു 

Politics more important than emotions in Puthupally by-election: Mar Alencheri

MORE IN PUTHUPPALLY BYELECTION
SHOW MORE