പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചു. രാവിലെ പത്തരയോടെ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. അനുഗ്രഹം തേടാനാണ് എത്തിയതെന്നും മിത്ത് വിവാദം മണ്ഡലത്തിൽ ചർച്ചയാകുമെന്നും കൂടിക്കാഴ്ചക്ക് ശേഷം ലിജിൻ ലാൽ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും സുകുമാരൻ നായരെ സന്ദർശിച്ചിരുന്നു. സമദൂരം എന്ന നിലപാടാണ് എൻഎസ്എസിനെന്ന് ജി.സുകുമാരൻ നായർ ഇന്നലെ വ്യക്തമാക്കിയിരുന്നു
BJP candidate Lijin Lal visited Sukumaran Nair