സിപിഎമ്മിന്റേത് വൈകി വന്ന വിവേകം; വികസനം ചര്‍ച്ച ചെയ്യാമെന്ന് കെ.സി ജോസഫ്

HIGHLIGHTS
  • 'ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ വേദനിപ്പിച്ചത് നിർഭാഗ്യകരം'
  • 'പുതുപ്പള്ളിയുടെ വികസനം തടയാന്‍ ശ്രമിക്കുന്നു'
kcjosephcpm-13
SHARE

ഉമ്മൻ ചാണ്ടിയുടെ ചികില്‍സ പ്രചാരണ വിഷയമാക്കില്ലെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത് സിപിഎമ്മിന് വൈകി വന്ന വിവേകമെന്ന് കോൺഗ്രസ് നേതാവ് കെ.സി.ജോസഫ്.  ഉമ്മൻചാണ്ടിയുടെ കുടുംബത്തെ വേദനിപ്പിച്ചത് നിർഭാഗ്യകരമായി പോയി. മണ്ഡലത്തിലെ വികസനം ചർച്ച ചെയ്യാൻ കോൺഗ്രസ് തയ്യാറാണ്. എന്നാല്‍ പുതുപ്പള്ളിയുടെ വികസനം തടയാൻ കഴിഞ്ഞ ഏഴ് വർഷക്കാലമായി സിപിഎം ശ്രമിക്കുകയാണെന്നും കെ.സി ജോസഫ് ആരോപിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെയോ, കുടുംബത്തിന്റെ ഭാഗമായുള്ള വൈകാരികതയെയോ ഒന്നും ആയുധമായി സ്വീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്നും രാഷ്ട്രീയ പോരാട്ടമാണെന്നുമായിരുന്നു എം.വി ഗോവിന്ദന്‍ നേരത്തെ വ്യക്തമാക്കിയത്. മറ്റുള്ള കാര്യങ്ങളിലേക്ക് കടക്കേണ്ടിയിരുന്നില്ലെന്നും അനില്‍കുമാറിന്റെ പരാമര്‍ശങ്ങളെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. 

KC Joseph on CPM's  u-turn on treatment row

MORE IN BREAKING NEWS
SHOW MORE