വികസനത്തില്‍ പരസ്യ സംവാദത്തിന് തയ്യാര്‍; ജെയ്ക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് കോണ്‍ഗ്രസ്

vd-satheesan14
SHARE

പുതുപ്പള്ളിയില്‍ പ്രചാരണപ്പോര് കടുക്കുന്നു.  എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസിന്റെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്. വികസനത്തില്‍ പരസ്യ സംവാദത്തിന് തയാറെന്ന് വി.ഡി.സതീശന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വേണമെങ്കിൽ  ചാണ്ടി ഉമ്മനെ തന്നെ അയക്കും. എന്നാല്‍ ചർച്ചയാകാൻ പോകുന്നത് ഏഴ് വർഷത്തെ പിണറായി ഭരണവും ഉമ്മൻചാണ്ടിയെ വേട്ടയാടിയതുമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ചാണ്ടി ഉമ്മന്റെ കാറിന്റെ വീൽ ബോൾട്ട് ഊരിക്കിടന്നത് പൊലീസ് അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. 

ready to Open debate on development; Congress took Jake's challenge

MORE IN BREAKING NEWS
SHOW MORE