12 തവണ ഉമ്മന്‍ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലം; പുതുപ്പള്ളിയില്‍ ഇനിയാര്?

oommen-chandy-puthuppally-2
SHARE

പുതുപ്പള്ളിയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 53 വര്‍ഷത്തിനുശേഷം ഉമ്മന്‍ചാണ്ടി അല്ലാതെ മറ്റൊരാള്‍ പുതുപ്പള്ളിയുടെ എംഎല്‍എ ആകും. അടുത്തമാസം എട്ടിന് അക്കാര്യത്തില്‍ ജനവിധി വരും. രണ്ടുവര്‍ഷം മുന്‍പ് നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ 9044 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ചാണ്ടി സിപിഎമ്മിലെ ജെയ്ക് സി.തോമസിനെ തോല്‍പ്പിച്ചത്. ഉമ്മന്‍ചാണ്ടിക്ക് 63,372 വോട്ടും ജെയ്ക്കിന് 54,328 വോട്ടും ലഭിച്ചു. ബിജെപിക്ക് ആകെ നേടാനായത് 11,694 വോട്ട്. ആറ് സ്ഥാനാര്‍ഥികളാണ് 2021ലെ തിരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ നാലുപേര്‍ക്കും കെട്ടിവച്ച പണം നഷ്ടമായി. 75.35 ശതമാനം പേര്‍ വോട്ടുചെയ്ത തിരഞ്ഞെടുപ്പില്‍ ജെയ്ക്കിന് ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞത് ഇടതുമുന്നണിക്ക് ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷ നല്‍കും. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന, അദ്ദേഹത്തിന്റെ വിയോഗം ഉള്‍ക്കൊണ്ടിട്ടില്ലാത്ത പുതുപ്പള്ളി മറുപക്ഷത്തിന് പ്രതീക്ഷിക്കുന്നതിലും വലിയ വെല്ലുവിളിയാകും.

jaick-c-thomas-1

1970ലാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ ആദ്യമായി മല്‍സരിച്ചത്. ഇ.എം.ജോര്‍ജിനെതിരെ 7,288 വോട്ടായിരുന്നു ഭൂരിപക്ഷം. 2011ല്‍ സുജ സൂസന്‍ ജോര്‍ജ് എതിരാളിയായെത്തിയപ്പോള്‍ ലഭിച്ച 33,255 വോട്ടിന്റെ ഭൂരിപക്ഷമാണ് ഏറ്റവും ഉയര്‍ന്നത്. 2016ല്‍ ജെയ്ക്കിനെതിരെ ജയം 27,092 വോട്ടിന്. കന്നിയങ്കത്തിലേതിനുശേഷം ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം കഴിഞ്ഞ തിരഞ്ഞെടുപ്പിലായിരുന്നു. 

Who will succeed Oommen Chandy as Puthuppally MLA?

MORE IN PUTHUPPALLY BYELECTION
SHOW MORE