എസ്എഫ്ഐയിലേക്ക് പോയപ്പോള്‍ ആദ്യം എതിര്‍ത്തു; ഇന്ന് അഭിമാനമെന്ന് ജെയ്ക് സി തോമസിന്‍റെ അമ്മ

jaick mother
SHARE

കോൺഗ്രസ് കുടുംബത്തിൽനിന്ന് എസ്എഫ്ഐ പ്രവർത്തകനായ ജെയ്ക് സി തോമസിനെ ആദ്യകാലത്ത് കുടുംബം വിലക്കിയിരുന്നെങ്കിലും ഇന്ന് അഭിമാനമാണെന്ന് പറയുകയാണ് ജെയ്ക്കിന്റെ അമ്മ അന്നമ്മ തോമസ്. ജന്മനാടായ മണർകാടും പുതുപ്പള്ളിയിലെ പാർട്ടി പ്രവർത്തകരും  ആവേശത്തിലാകുമ്പോൾ പ്രതീക്ഷയോടെ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുകയാണ് ജെയ്ക്കിന്റെ മാതാവ് അന്നമ്മ തോമസ്.  

മണർകാട്ടെ ചിറയിൽ വീട്ടിൽ പ്രചാരണാവേശത്തിന്റെ ബഹളങ്ങളൊന്നുമില്ല... ചെറുപ്പകാലം മുതലേ പുസ്തകങ്ങൾക്കൊപ്പമായിരുന്ന ജെയ്ക്കിനെ കുറിച്ചുള്ള അഭിമാനവും പ്രതീക്ഷയും മാത്രം.  ഒരാഴ്ചത്തേക്ക് വേണ്ട വസ്ത്രങ്ങളെല്ലാം അലക്കി തേച്ച് എപ്പോഴും ഒരുക്കി വെച്ചിട്ടുണ്ടാവും... പൊതുപരിപാടികൾ കഴിഞ്ഞ് വീട്ടിലിരിക്കാൻ സമയം കിട്ടില്ല..ചാനൽ ചർച്ചകളിൽ കാണുന്ന ജെയ്ക്കല്ല യഥാർത്ഥ ജെയ്ക്കെന്നാണ് സുഹൃത്തുക്കളുടെയും പക്ഷം.

സംസ്ഥാനത്തെ തന്നെ ആദ്യത്തെ ചെരുപ്പ് ഫാക്ടറികളിൽ ഒന്നായ ഫാൻസി റബർ വർക്സ് ജെയ്ക്കിന്റെ പിതാവ് തോമസ് ചിറയലിന്റെതായിരുന്നു. ജെയ്ക്കിന്റെ ഡിഗ്രിക്കാലത്ത് അസുഖങ്ങളെ തുടർന്ന് മരണപ്പെട്ടു. 

Jaick's mother Annamma Thomas is eagerly awaiting for the election results

MORE IN KERALA
SHOW MORE