ഉമ്മന്‍ചാണ്ടി യുഗത്തിന് മുന്‍പ് മണ്ഡലത്തെ കാത്തുസൂക്ഷിച്ച ഇ.എം.ജോ‍ര്‍ജ്

EM George
SHARE

ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി യാത്ര തുടങ്ങുന്നിടത്ത് അവസാനിക്കുന്ന പേരാണ് ഇ.എം.ജോ‍ര്‍ജിന്റെത്. 1970ല്‍ ഉമ്മന്‍ചാണ്ടിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയം സിറ്റിങ് എം.എല്‍.എയായ ജോ‍ര്‍ജിനെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു. മണ്ഡലം ആദ്യമായി ഉപതിരഞ്ഞെടുപ്പിന് വേദിയാകുമ്പോള്‍ ഇ.എം.ജോ‍ര്‍ജും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള സൗഹൃദ ബന്ധവും ഇടതുപക്ഷത്തിന്റെ പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് ഇ.എം.ജോ‍ര്‍ജിന്റെ സഹോദരന്‍ ഇ.എം.മാണി മനോരമന്യൂസിനോട്. വിഡിയോ കാണാം.

പുതുപ്പള്ളിയിലെ 53 വ‍ര്‍ഷം നീണ്ട ഉമ്മന്‍ചാണ്ടി യുഗത്തിന് മുന്‍പ് മണ്ഡലത്തെ കാത്തുസൂക്ഷിച്ച സി.പി.എം എം.എല്‍.എ. അതാണ് ഇ.എം.ജോ‍ര്‍ജ്. മണ്‍മറഞ്ഞ് 24 വർഷം  ആകുമ്പോഴും ഇ.എം. ജോർജിന്റെ ഓ‍ര്‍മകള്‍ സമ്പന്നമാണ്. എട്ടാം മൈലിലെ ഏലമല വീട്ടില്‍ ജോ‍ര്‍ജിന്റെ ഓ‍ര്‍മകളുമായി ഇളയ സഹോദരന്‍ ഇ.എം.മാണിയുണ്ട്. 

1965, 1967 ലും പുതുപ്പള്ളിയില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ച ഇ.എം.ജോ‍ര്‍ജ്, 1970ല്‍ ഉമ്മന്‍ചാണ്ടിയോട് പരാജയപ്പെട്ടു. എന്നാല്‍, 1980ല്‍ ഇടതുപക്ഷത്ത് നിലയുറപ്പിച്ച് ഉമ്മന്‍ചാണ്ടി ജനവിധി തേടിയപ്പോള്‍ പ്രചാരണ തന്ത്രങ്ങള്‍ നെയ്തത് ജോര്‍ജിന്റെ വീട്ടില്‍ ഇരുന്നാണ്. ജോര്‍ജിന്റെ ഏക മകന്‍ പരേതനായ മര്‍ക്കോസ് ജോ‍ര്‍ജ് ഇടതു ടിക്കറ്റില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ടെങ്കിലും അവസാന കാലത്ത് കോണ്‍ഗ്രസിന്റെ വഴി പരീക്ഷിച്ചു. എന്നാല്‍, ജോ‍ര്‍ജ് അടിത്തറയിട്ട ഇടതുമനസാണ് ഏലമല കുടുംബത്തിനാകെ. 

E.M. George who protected the constituency before the Oommenchandy era

MORE IN KERALA
SHOW MORE