vinesh-rahul

ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ഒളിംപിക്സിലെ ഉജ്വല പ്രകടനത്തിനു പിന്നാലെ, സമൂഹമാധ്യങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറിച്ച വാക്കുകൾ ഏറ്റെടുത്ത് സൈബറിടം . വിനേഷിനൊപ്പം ഈ നാടു മുഴുവൻ ഇന്ന് വികാരാധീനരാണെന്ന് അദ്ദേഹം കുറിച്ചു. ചോരക്കണ്ണീരൊഴുക്കിയ ഇന്ത്യയുടെ ധീരപുത്രിക്കു മുന്നിൽ ഇന്ന് അധികാരവ്യവസ്ഥയാകെ നഗ്‌നമാക്കപ്പെട്ടിരിക്കുന്നു. പാരിസിൽ വിനേഷ് നേടിയ വിജയത്തിന്റെ പ്രതിധ്വനികൾ ഡൽഹിയിലും മുഴങ്ങിക്കൊണ്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി എഴുതി.

vinesh-rahul1

ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ഗുസ്തി താരങ്ങളെ തോൽപ്പിച്ച വിനേഷ് ഫോഗട്ടിനൊപ്പം, ഇന്ന് ഈ രാജ്യം ഒന്നടങ്കം വികാരഭരിതരാണ്. വിനേഷ് ഫോഗട്ടിന്റെയും സഹതാരങ്ങളുടെയും പോരാട്ടങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ ഉദ്ദേശ്യശുദ്ധിയെയും കഴിവിനെയും സംശയത്തോടെ വീക്ഷിക്കുകയും ചെയ്തവർക്കെല്ലാം ഇതാ ഉത്തരം ലഭിച്ചിരിക്കുന്നു. ഇന്ത്യയുടെ ഈ ധീരപുത്രിക്കു മുന്നിൽ അധികാര വ്യവസ്ഥയൊന്നാകെ നഗ്‌നമാക്കപ്പെട്ടിരിക്കുന്നു. അവളുടെ കണ്ണുകളിൽ നിന്നൊഴുകുന്നത് ചോരയാണ്. ഇതാണ് യഥാർഥ ജേതാവിന്റെ അടയാളം. അവരുടെ മറുപടികൾ എക്കാലവും ഗോദയിലായിരിക്കും. വിനേഷ് ഫോഗട്ടിന് എല്ലാവിധ ആശംസകളും. പാരിസിൽ താങ്കൾ നേടിയ വിജയത്തിന്റെ പ്രതിധ്വനികൾ ഡൽഹിയിലും മുഴങ്ങിക്കൊണ്ടിരിക്കുന്നു.’’ – രാഹുൽ ഗാന്ധി കുറിച്ചു.