ommenchandy-updation

ജനങ്ങൾക്കുവേണ്ടി ജീവിച്ച  പ്രിയനേതാവ് ഉമ്മന്‍ ചാണ്ടിയുടെ ജനങ്ങൾക്കിടയിലൂടെയുള്ള അവസാനയാത്ര 22 മണിക്കൂർ പിന്നിട്ടു. ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരുനോക്കു കാണാൻ  പതിനായിരങ്ങളാണ് വഴി നീളെ കാത്തിരുന്നത്. തിരുവനന്തപുരത്തുനിന്നുള്ള പാതയിലുടനീളം ജനങ്ങൾ അന്ത്യാഭിവാദ്യം അർപിക്കാൻ തടിച്ചുകൂടുന്നതുമൂലം വിലാപയാത്ര പ്രതീക്ഷിച്ചതിനേക്കാൾ ഏറെ വൈകിയാണ് മുന്നോട്ടുപോകുന്നത്. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുലർച്ചെ 5. 30 മണിയോടെ പെരുന്നയിലെത്തി. തിരുവനന്തപുരം പുതുപ്പള്ളി ഹൗസിൽനിന്നു രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, 22 മണിക്കൂറോളം എടുത്താണ് ചങ്ങനാശേരി പെരുന്നയിലെത്തിയത് . അർധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിന്നത്. വിലാപയാത്ര പിന്നിടുന്ന വഴികളിലെല്ലാം അന്തിമോപചാരം അർപ്പിക്കാൻ കാത്തു നിൽക്കുന്നത് പതിനായിരങ്ങളാണ്. അർധരാത്രിയിലും മഴയിലും ആൾക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല. വൈകീട്ട് ആറുമണിയോടെ കോട്ടയം ഡി.സി.സി. ഓഫീസിൽ പൊതുദർശനത്തിന് എത്തിക്കുന്ന തരത്തിലായിരുന്നു നേരത്തെ വിലാപയാത്ര ക്രമീകരിച്ചിരുന്നത്. എന്നാൽ, ഈ സമയക്രമം പാലിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്‌.

oommenchandy funeral procession updates