sobha-surendra-2

 

‌‌കേരളത്തിന്‍റെ പൊതു രാഷ്ട്രീയത്തില്‌ താന്‍ നേരിട്ട അവഗണനകള്‍ തുറന്നു പറയണമെന്ന് തീരുമാനിച്ചത് തന്‍റെ ജീവിതം വച്ചാണെന്ന് ശോഭാ സുരേന്ദ്രന്‍. രാഷ്ട്രീയത്തിലിരിക്കെ അടച്ചിട്ട മുറിയിലിരുന്ന് തനിക്ക് കരയേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു. സ്ത്രീ എന്ന നിലയില്‍ രാഷ്ട്രീയത്തിൽ തിരിച്ചടി ഉണ്ടായപ്പോള്‍ അടച്ചിട്ട മുറിയിൽ ഇരുന്ന് പൊട്ടിക്കരഞ്ഞു. രണ്ട് ആണ്‍മക്കളാണ് ആശ്വസിപ്പിക്കാന്‍ ഉണ്ടായിരുന്നത്. ഇരുന്ന് പൊട്ടി കരഞ്ഞു’ സംവരണ ബില്ലിന് എന്തിന് കാത്തു നില്‍ക്കണം എന്ന ചോദ്യത്തിന് ബിജെപി 15 വര്‍ഷം മുന്‍പ് തീരുമാനമെടുത്തിരുന്നു എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും എന്തു ചെയ്തെന്നും 20 വര്‍ഷമായി ഞാന്‍ കോണ്‍ഗ്രസിനകത്തും സിപിഎമ്മിനും അകത്തുള്ള സ്ത്രീകള്‍ക്കു വേണ്ടിയും സംസാരിക്കുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

 

നരേന്ദ്രമോദി പറഞ്ഞത് തന്‍റെ ഒന്നാമത്തെ പരിഗണന അമ്പലം കെട്ടലല്ല രാജ്യത്തെ പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നാണ്. ഇന്ത്യയെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയില്‍ നിന്ന് മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാക്കും എന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ അതിനോടൊപ്പം തന്നെ പ്രാവര്‍ത്തികമാക്കേണ്ട കടമയുണ്ട്. അത് ബിജെപി ഉള്‍പ്പെടെ എല്ലാവരും രാഷ്ട്രീയക്കാരായ പുരുഷന്‍മാരുടെ ചുമലില്‍ ഏല്‍പ്പിച്ച ഭാരമാണ്.  

 

കേരളത്തിന്‍റെ മുഖ്യമന്ത്രിയായാല്‍ ആദ്യം എന്താകും ചെയ്യുക എന്ന ചോദ്യത്തിന്, മുഖ്യമന്ത്രി കസേരയല്ല മറിച്ച് ആഭ്യന്ത മന്ത്രിയുടെ കസേര ലഭിച്ചാല്‍ എന്തായിരിക്കും എന്ന് ചിന്തിക്കാനാണ് കൂടുതല്‍ താല്‍പര്യമെന്നും ശോഭാ സുരേന്ദ്രന്‍. കേരളത്തിലെ കുട്ടികള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗമാണ് ഇതിനുള്ള കാരണമായി ശോഭാ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നത്.  മുഖ്യമന്ത്രി കസേരയില്‍ എത്തിയാല്‍ ഒരു ജനസഭ വിളിച്ചു ചേര്‍ത്ത് കേരളത്തെ എങ്ങനെ ഒരുപടി മുകളിലേക്ക് എത്തിക്കാം എന്ന കാര്യത്തില്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കും. കേരളത്തെ സുന്ദര സുരഭില കേരളമാക്കി മാറ്റുമെന്നും ശോഭാ സുരേന്ദ്രന്റെ ഉറപ്പ്.

 

 

 

Manorama News Conclave Sobha Surendran