cancer-joseph

TOPICS COVERED

‘കാന്‍സറാണ് എനിക്ക് പുതുജീവിതവും കരുത്തും തന്നത്, കാന്‍സറിനെ ഞാന്‍ സ്നേഹിയ്ക്കുന്നു’.. കേരള ലളിതകലാ അക്കാദമി സെക്രട്ടറിയും ആര്‍ട്ടിസ്റ്റുമായ എബി എന്‍ ജോസഫിന്‍റേതാണ് ഈ വാക്കുകള്‍. മജ്ജയെ ബാധിക്കുന്ന കാന്‍സറിനോട് പോരാടിയ ജീവിതമാണ് എബി എന്‍ ജോസഫിന്‍റേത്. കാന്‍വാസിലെ വര്‍ണങ്ങള്‍ പോലെ ജീവിതവും ഭംഗിയേറിയതാണ് എബി എന്‍ ജോസഫിന്. 16 വര്‍ഷമായി മള്‍ട്ടിപ്പിള്‍ മൈലോമ എന്ന അര്‍ബുദവുമായുള്ള പ്രയാണം. കാന്‍സര്‍ തളര്‍ത്തിയ കൈകളില്‍ വീണ്ടും പെയിന്‍റിങ് ബ്രഷെടുത്തപ്പോള്‍ എബി എന്‍ ജോസഫിന്‍റെ ജീവിതവും നിറങ്ങളോടെ തിളങ്ങാന്‍ തുടങ്ങി. 

 

കാന്‍സര്‍രോഗ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന്‍റെ ചികില്‍സയിലാണ് എബി എന്‍ ജോസഫിന്‍റെ തിരിച്ചുവരവ്.  കാന്‍സറിനൊപ്പം തന്‍റെ ചിത്രങ്ങളുമായി വ്യത്യസ്ത ദേശങ്ങളിലൂടെ അദ്ദേഹം നടന്നു. പ്രദര്‍ശനങ്ങള്‍ നടത്തി. ഉള്ളിലെ രോഗത്തിനൊപ്പം ജീവിതത്തിലേക്ക് തിരിച്ചുനടക്കുമ്പോള്‍ കലയൊരു ഊന്നുവടിയായി.  

 

ENGLISH SUMMARY:

EB N Joseph, a cancer survivor and artist, found renewed strength and life through his battle with cancer, specifically multiple myeloma. He used art and painting as a source of hope and a walking stick to navigate his challenging journey, demonstrating incredible resilience.