ഇടർച്ചകൾക്കും, തളർച്ചകൾക്കും കീഴടങ്ങാതെ ജീവിതവിജയം കൈവരിച്ചതാണ് ശ്രീജ ഷിജോ. എറണാകുളം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്, ക്രാരിയേലി ഡിവിഷൻ അംഗം. അർബുദ അതിജീവിത. ആത്മവിശ്വാസത്തിന്റെ മറുപേരുകൂടിയാണ് കർഷക തൊഴിലാളിയായ ഈ പൊതുപ്രവർത്തകയുടേത്.

 

കൂവപ്പടി ഗ്രാമ പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം. സിപിഎം ലോക്കൽ കമ്മിറ്റി അംഗം. ആത്മവിശ്വാസത്തോടെ മുന്നേറുന്ന പൊതുപ്രവർത്തക കൂടിയാണ് ശ്രീജ.  2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ശ്രീജ അസുഖം തിരിച്ചറിഞ്ഞത്. ഒന്നും ഒന്നിന്റെയും അവസാനമല്ല. നിങ്ങൾ ആത്മവിശ്വാസത്തോടെ മുന്നേറുക. തളരരുത്. രോഗാവസ്ഥയിലുള്ളവരോട് ഷീജ പറയുന്നു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ ജയിച്ച ഏക എൽഡിഎഫ് പ്രതിനിധിയാണ് ഷീജ. അതായത് തോൽക്കില്ലെന്ന ഉറപ്പാണ്, പ്രവർത്തനമാണ് ഷീജക്ക് ജീവിതം. തളർന്നാൽ കൈ പിടിക്കാൻ കുടുംബമുണ്ട്. ഒപ്പം ഒരുനാടുമുണ്ട്.

ENGLISH SUMMARY:

Sreeja Shijo is a cancer survivor who has achieved success in life by not succumbing to setbacks. As a public figure and elected member, her story of resilience and unwavering confidence serves as an inspiration.