അര്‍ജന്റീന, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ്, പോളണ്ട്, സെനഗല്‍, യുഎസ്എ, ബ്രസീല്‍, പോര്‍ച്ചുഗല്‍ എന്നിവരാണ് ഇതിനകം പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഇതില്‍ ബ്രസീലിന്റെയും പോര്‍ച്ചുഗലിന്റെയും ഗ്രൂപ്പുകളിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ പ്രീക്വാര്‍ട്ടറിലെ എതിരാളികളെ തീരുമാനിച്ചിട്ടില്ല. ഇന്നത്തെയും നാളത്തെയും മല്‍സരങ്ങളോടെ ഇക്കാര്യത്തിലും തീരുമാനമാകും. ഇതുവരെ തീരുമാനിച്ച നാല് പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ ആരൊക്കെ തമ്മിലാണെന്ന് നോക്കാം.
ഈമാസം മൂന്നിന് ശനിയാഴ്ച രാത്രി എട്ടരയ്ക്ക് ആദ്യ പ്രീക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സ് യുഎസ്എയെ നേരിടുംം
ഡിസംബര്‍ 3 (8.30 PM)
നെതര്‍ലന്‍ഡ്സ് – യുഎസ്എ
ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയ്ക്കാണ് ഏവരും കാത്തിരിക്കുന്ന അര്‍ജന്റീന–ഓസ്ട്രേലിയ പോരാട്ടം.
ഡിസംബര്‍ 4 (12.30 AM)
അര്‍ജന്റീന–ഓസ്ട്രേലിയ
ഞായറാഴ്ച വൈകിട്ട് എട്ടരയ്ക്ക് മൂന്നാം പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സ് പോളണ്ടുമായി ഏറ്റുമുട്ടും
ഡിസംബര്‍ 4 (8.30 PM)
ഫ്രാന്‍സ്–പോളണ്ട്
തിങ്കളാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയ്ക്കാണ് ഇംഗ്ലണ്ടിന്റെ അഗ്നിപരീക്ഷ. സെനഗലാണ് എതിരാളികള്‍.
ഡിസംബര്‍ 5 (12.30 AM)
ഇംഗ്ലണ്ട് – സെനഗല്‍ പോരാട്ടം
തിങ്കളാഴ്ച വൈകിട്ട് എട്ടരയ്ക്ക് ഗ്രൂപ്പ് ഇ ജേതാക്കളും ഗ്രൂപ്പ് എഫ് റണ്ണറപ്പും ഏറ്റുമുട്ടും
ഡിസംബര്‍ 5 (8.30 PM)
ഗ്രൂപ് E-1 Vs ഗ്രൂപ് F-2
ആറാംതീയതി ചൊവ്വാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയ്ക്കാണ് ആറാം പ്രീക്വാര്‍ട്ടര്‍. ഗ്രൂപ്പ് ജി ജേതാക്കളും ഗ്രൂപ്പ് എച്ചിലെ റണ്ണറപ്പും മാറ്റുരയ്ക്കും. ഗ്രൂപ്പ് ജിയില്‍ നിന്നാണ് ബ്രസീല്‍ പ്രീക്വാര്‍ട്ടറിലെത്തിയത്
ഡിസംബര്‍ 6 (12.30 AM)
ഗ്രൂപ് G-1 Vs ഗ്രൂപ് H-2
ചൊവ്വാഴ്ച വൈകിട്ട് എട്ടരയ്ക്ക് ഗ്രൂപ്പ് എഫിലെ ഒന്നാംസ്ഥാനക്കാരും ഇ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരും ഏറ്റുമുട്ടും
ഡിസംബര്‍ 6 (8.30 PM)
ഗ്രൂപ് F-1 Vs ഗ്രൂപ് E-2
ഏഴാം തീയതി ബുധനാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയ്ക്കാണ് അവസാന പ്രീക്വാര്‍ട്ടര്‍ മല്‍സരം. ഇതില്‍ ഗ്രൂപ്പ് എച്ച് ജേതാക്കളും ഗ്രൂപ്പ് ജിയിലെ രണ്ടാംസ്ഥാനക്കാരും ക്വാര്‍ട്ടര്‍ഫൈനല്‍ ബെര്‍ത്തിനായി പോരാടും. ഗ്രൂപ്പ് എച്ചില്‍ നിന്നാണ് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലെത്തിയത്.
ഡിസംബര്‍ 7 (12.30 AM)
ഗ്രൂപ് H-1 Vs ഗ്രൂപ് G-2
ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മറ്റ് മല്‍സരങ്ങളിലേക്ക് പോകുന്നതിന് മുന്‍പ് ഇനി പ്രീക്വാര്‍ട്ടറില്‍ വരാനുള്ളവരുടെ സാധ്യതകള്‍ കൂടി നോക്കണം. ബ്രസീലിന്റെയും പോര്‍ച്ചുഗലിന്റെയും എതിരാളികള്‍ ആരാകും എന്നുകൂടി നോക്കാം
ഗ്രൂപ്പ് ഇ
ജപ്പാനുമായുള്ള മല്‍സരത്തില്‍ ജയിച്ചാല്‍ സ്പെയിന്‍ പ്രീക്വാര്‍ട്ടറിലെത്തും. ജര്‍മനിയെ തോല്‍പിച്ചാല്‍ കോസ്റ്റ റിക്കയും പ്രീക്വാര്‍ട്ടറിലെത്തും. ജപ്പാന്‍ സ്പെയിനിനെ തോല്‍പിക്കുകയും ജര്‍മനി കോസ്റ്റ റിക്കയെ തോല്‍പ്പിക്കുകയും ചെയ്താല്‍ ജപ്പാനും ഗോള്‍ ആവറേജില്‍ സ്പെയിനും അവസാന പതിനാറില്‍ ഇടംനേടും.
ഗ്രൂപ്പ് എഫ്
ഗ്രൂപ്പ് ഇയെക്കാള്‍ അനിശ്ചിതത്വമാണ് ഗൂപ്പ് എഫില്‍. ക്രൊയേഷ്യ–ബെല്‍ജിയം മല്‍സരത്തില്‍ ജയിക്കുന്നവര്‍ക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പ്. ബെല്‍ജിയം ക്രൊയേഷ്യയെയും മൊറോക്കോ കാനഡയേയും തോല്‍പിച്ചാല്‍ ബെല്‍ജിയവും മൊറോക്കോയും പ്രീക്വാര്‍ട്ടറിലെത്തും. ക്രൊയേഷ്യ ബെല്‍ജിയം സമനിലയിലാകുകയും മൊറോക്കോ കാനഡയെ തോല്‍പിക്കുകയും ചെയ്താല്‍ മൊറോക്കോയും ക്രൊയേഷ്യയും അവസാന പതിനാറില്‍. ക്രൊയേഷ്യ–ബെല്‍ജിയം മല്‍സരവും മൊറോക്കോ–കാനഡ മല്‍സരവും സമനിലയിലായാല്‍ 5 പോയന്റ് വീതം നേടി ക്രൊയേഷ്യയും മൊറോക്കോയും പ്രീക്വാര്‍ട്ടറില്‍.
കാനഡ മൊറോക്കോയെ നാലുഗോള്‍ വ്യത്യാസത്തില്‍ തോല്‍പിക്കുകയും ബെല്‍ജിയം ക്രൊയേഷ്യ സമനില പാലിക്കുകയും ചെയ്താല്‍ ക്രൊയേഷ്യയ്ക്കൊപ്പം ബെല്‍ജിയത്തിനും സാധ്യത കൈവരും.
ഗ്രൂപ്പ് ജി
ഗ്രൂപ്പ് ജിയില്‍ നിന്ന് ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. ഇനിയുള്ള ഒരു ബെര്‍ത്തിനുവേണ്ടി പൊരിഞ്ഞ പോരാട്ടമാണ്. സെര്‍ബിയയെ തോല്‍പ്പിച്ചാല്‍ സ്വിറ്റ്സര്‍ലന്‍ഡ് അനായാസം പ്രീക്വാര്‍ട്ടറില്‍ കടക്കും. ബ്രസീല്‍–കാമറൂണ്‍ മല്‍സരം ഔപചാരികത മാത്രമാകും. സെര്‍ബിയ സ്വിറ്റ്സര്‍ലന്‍ഡിനെയും കാമറൂണ്‍ ബ്രസീലിനെയും അട്ടിമറിച്ചാല്‍ സ്വിറ്റ്സര്‍ലന്‍ഡ് പുറത്താകും. ഗോള്‍ ആവറേജില്‍ മുന്നില്‍ കാമറൂണോ സെര്‍ബിയയോ എന്നുമാത്രം നോക്കിയാല്‍ മതി.
ബ്രസീല്‍–കാമറൂണ്‍ മല്‍സരവും സ്വിറ്റ്സര്‍ലന്‍ഡ്–സെര്‍ബിയ മല്‍സരവും സമനിലയിലായാല്‍ ബ്രസീലും സ്വിറ്റ്സര്‍ലന്‍ഡും പ്രീക്വാര്‍ട്ടറിലെത്തും.
സെര്‍ബിയ സ്വിറ്റ്സര്‍ലന്‍ഡിനെ തോല്‍പിക്കുകയും കാമറൂണ്‍–ബ്രസീല്‍ സമനിലയിലാകുകയും ചെയ്താല്‍ സെര്‍ബിയ അവസാന പതിനാറില്‍ ഇടംപിടിക്കും.
ഗ്രൂപ്പ്
ഗ്രൂപ്പ് ജി പോലെ സങ്കീര്‍ണമാണ് ഗ്രൂപ്പ് എച്ചിലെയും സ്ഥിതി. പോര്‍ച്ചുഗല്‍ മാത്രമേ ഇതുവരെ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയിട്ടുള്ളു. ഘാന യുറഗ്വായെ തോല്‍പിച്ചാല്‍ ആറുപോയന്റോടെ അനായാസം പ്രീക്വാര്‍ട്ടറിലെത്തും. യുറഗ്വായ് ഘാനയെ തോല്‍പിക്കുകയും ദക്ഷിണ കൊറിയ പോര്‍ച്ചുഗലിനെ അട്ടിമറിക്കുകയും ചെയ്താല്‍ യുറഗ്വായ്ക്കും കൊറിയയ്ക്കും നാല് പോയന്റ് വീതമാകും. ഗോള്‍ശരാശരിയില്‍ മുന്നിലുള്ളവര്‍ അവസാന പതിനാറിലെത്തും. യുറഗ്വായ് ഘാനയെ തോല്‍പിക്കുകയും കൊറിയ–പോര്‍ച്ചുഗല്‍ മല്‍സരം സമനിലയിലാകുകയും ചെയ്താല്‍ നാല് പോയന്റോടെ യുറഗ്വായ് പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കും.
ഇനി പ്രീക്വാര്‍ട്ടര്‍ കഴിഞ്ഞുള്ള ജീവന്മരണപ്പോരാട്ടങ്ങള്‍. ഒന്‍പതാംതീയതി വെള്ളിയാഴ്ച വൈകിട്ട് എട്ടരയ്ക്കാണ് ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍. അര്‍ജന്റീന–ഓസ്ട്രേലിയ പ്രീക്വാര്‍ട്ടറിലെ വിജയികളും നെതര്‍ലന്‍ഡ്സ്–യുഎസ്എ പോരാട്ടത്തിലെ ജേതാക്കളും ഒന്നാം ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.
ഒന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍
ഡിസംബര്‍ 9 (8.30 PM)
പത്താംതീയതി ശനിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയ്ക്കാണ് രണ്ടാം ക്വാര്‍ട്ടര്‍ഫൈനല്‍. പ്രീക്വാര്‍ട്ടര്‍ ലൈനപ്പില്‍ ബ്രസീലും പോര്‍ച്ചുഗലുമുണ്ടെങ്കിലും ഗ്രൂപ്പ് നില അറിയാത്തതിനാല്‍ എതിരാളി ആരാണെന്ന് വ്യക്തമായിട്ടില്ല.
രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍
ഡിസംബര്‍ 10 (12.30 AM)
പത്തിന് വൈകിട്ട് എട്ടരയ്ക്കാണ് മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍. ഇംഗ്ലണ്ട്–സെനഗല്‍ പ്രീക്വാര്‍ട്ടറിലെ വിജയികളും ഫ്രാന്‍സ്–പോളണ്ട് മല്‍സരത്തിലെ വിജയികളും തമ്മില്‍ സെമിഫൈനല്‍ ബെര്‍ത്തിനായി ഏറ്റുമുട്ടും.
മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍
ഡിസംബര്‍ 10 (8.30 PM)
പതിനൊന്ന് ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയ്ക്കാണ് അവസാനത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം. ഇവിടെയും പ്രീക്വാര്‍ട്ടര്‍ ലൈനപ്പില്‍ ബ്രസീലും പോര്‍ച്ചുഗലുമുണ്ടെങ്കിലും ഗ്രൂപ്പ് നില അറിയാത്തതിനാല്‍ എതിരാളി ആരാണെന്ന് വ്യക്തമായിട്ടില്ല.
നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍
ഡിസംബര്‍ 11 (12.30 AM)
പ്രീക്വാര്‍ട്ടര്‍ കഴിഞ്ഞാല്‍ പിന്നെ പിരിമുറുക്കം പരകോടിയിലേക്കാണ്.
ഡിസംബര്‍ പതിനാലിന് പുലര്‍ച്ചെ പന്ത്രണ്ടരയ്ക്കാണ് ആദ്യ സെമിഫൈനല്‍. ഒന്നും രണ്ടും ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളിലെ ജേതാക്കള്‍ ആദ്യ സെമിയില്‍ ഏറ്റുമുട്ടും. അര്‍ജന്റീന പ്രീക്വാര്‍ട്ടറും ക്വാര്‍ട്ടറും കടന്നാല്‍ എത്താന്‍ സാധ്യതയുള്ള മല്‍സരം.
ഒന്നാം സെമിഫൈനല്‍
ഡിസംബര്‍ 14 (12.30 AM)
രണ്ടും മൂന്നും ക്വാര്‍ട്ടര്‍ ഫൈനലുകളിലെ വിജയികള്‍ പതിനഞ്ചിന് പുലര്‍ച്ചെ പന്ത്രണ്ടരയ്ക്ക് നടക്കുന്ന രണ്ടാം സെമിയില്‍ നേര്‍ക്കുനേര്‍ വരും.
രണ്ടാം സെമിഫൈനല്‍
ഡിസംബര്‍ 15 (12.30 AM)
ഡിസംബര്‍ പതിനേഴിനാണ് ലൂസേഴ്സ് ഫൈനല്‍. രണ്ട് സെമിഫൈനലുകളിലും പരാജയപ്പെടുന്ന ടീമുകള്‍ തമ്മിലുള്ള പോരാട്ടം. ലോകകപ്പിലെ മൂന്നാംസ്ഥാനക്കാരെ നിശ്ചയിക്കും.
മൂന്നാംസ്ഥാന മല്‍സരം
ഡിസംബര്‍ 17 (8.30 PM)
ഡിസംബര്‍ പതിനെട്ടിനാണ് ലോകം കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഫൈനല്‍.
ഫൈനല്‍ഡിസംബര്‍ 18 (8.30 PM)
ആര് വരും ഫൈനലില്‍? അര്‍ജന്റീനയോ ബ്രസീലോ, പോര്‍ച്ചുഗലോ, ഇംഗ്ലണ്ടോ അതോ കറുത്ത കുതിരകളാകാന്‍ മറ്റാരെങ്കിലുമോ? സ്വപ്നഫൈനലിനെക്കുറിച്ചുതന്നെ സ്വപ്നം കണ്ടോളൂ. എന്തും സംഭവിക്കാം.