nirmala-budgei-01

 

ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് കേന്ദ്രബജറ്റ്. സാമ്പത്തികമുന്നേറ്റം ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന്റെ ശക്തി തെളിയിച്ചു. 2022–23 സാമ്പത്തികവര്‍ഷത്തെ കേന്ദ്രബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. കോവിഡ് മൂലം ദുരിതം നേരിട്ടവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ധനമന്ത്രി. ബജറ്റിന്റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് അടിത്തറപാകലാണെന്നും ധനമന്ത്രി. വിഡിയോ കാണാം.

 

∙എല്‍ഐസി സ്വകാര്യവല്‍കരിക്കും

എയര്‍ ഇന്ത്യയ്ക്കുപിന്നാലെ എല്‍ഐസി സ്വകാര്യവല്‍കരണവും ഉടൻ

 

 

∙പി.എം. ഗതി ശക്തി

റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍ തുടങ്ങി 7 ഗതാഗത മേഖലകളില്‍ ദ്രുതവികസനം

പി.എം. ഗതി ശക്തി പദ്ധതിക്കായി സമഗ്ര മാസ്റ്റര്‍പ്ലാന്‍ വരും

2022–23 ല്‍ 25000 കിലോമീറ്റര്‍ എക്സ്പ്രസ് വേകള്‍ നിര്‍മിക്കും

റെയില്‍വേ കാര്‍ഷികോല്‍പന്നങ്ങളുടെ നീക്കത്തിന് നൂതനപദ്ധതികള്‍ നടപ്പാക്കും

ഒരു സ്റ്റേഷന്‍, ഒരു ഉല്‍പ്പന്നം എന്ന തത്വം നടപ്പാക്കും

100 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍

 

മലയോര റോഡ് വികസനത്തിന് പദ്ധതി

മലയോര റോഡ് വികസനം വേഗത്തിലാക്കാന്‍ പര്‍വത് മാല പദ്ധതി