എയര്‍ ഇന്ത്യയ്ക്കുപിന്നാലെ എല്‍ഐസി സ്വകാര്യവല്‍കരണവും ഉടനെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ഇന്ത്യയുടെ നൂറാം സ്വാതന്ത്ര്യവര്‍ഷത്തിലേക്ക് അടിത്തറയിടുന്ന ബജറ്റെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. 9.2 ശതമാനം സാമ്പത്തികവളര്‍ച്ച കൈവരിക്കും. 'സാമ്പത്തികമുന്നേറ്റം ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന്റെ ശക്തി തെളിയിച്ചു'
>പി.എം. ഗതി ശക്തി പ്രഖ്യാപിച്ചു
>റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍ തുടങ്ങി ഏഴുമേഖലകളില്‍ ദ്രുതവികസനം
>2022–23 ല്‍ 25000 കിലോമീറ്റര്‍ എക്സ്പ്രസ് ഹൈവേ നിര്‍മിക്കും
>100 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍
>മലയോര റോഡ് വികസനം വേഗത്തിലാക്കാന്‍ പര്‍വത് മാല പദ്ധതി
>ജൈവകൃഷിക്ക് ഊന്നല്‍
>ജൈവകൃഷിക്ക് പ്രാമുഖ്യം നല്‍കിയുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി
>താങ്ങുവില ഇനത്തില്‍ 2.7 ലക്ഷം കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ നല്‍കും
>ചെറുകിടവ്യവസായങ്ങള്‍ക്ക് പിന്തുണ
>എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗാരന്റി പദ്ധതി 2023 മാര്‍ച്ച് വരെ നീട്ടി
>പദ്ധതിയുടെ കവറേജ് 5 ലക്ഷം കോടിയായി വര്‍ധിപ്പിച്ചു
>ചെറുകിട, നാമമാത്ര യൂണിറ്റുകള്‍ക്ക് 2 ലക്ഷം രൂപ അധികവായ്പ ലഭ്യമാക്കും
'ഒരു ക്ലാസിന് ഒരു ചാനല്‍'
>ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് ഓരോ ക്ലാസിനും ഓരോ ചാനല്‍ തുടങ്ങും
>ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ക്ക് പ്രത്യേകം വിദ്യാഭ്യാസചാനലുകള്‍