TAGS

യോഗയും നൃത്തവും കൂട്ടിക്കലര്‍ത്തി കൊല്ലം സ്വദേശിനി ആദിത്യയുടെ യോഗാ ഡാന്‍സ്. കൊല്ലം എസ്. എന്‍ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ആദിത്യ. യോഗ ഒളിമ്പ്യാഡില്‍ തുടര്‍ച്ചയായി പങ്കെടുത്ത ഏക മലയാളിയുമാണ് ആദിത്യ.യോഗാസനങ്ങള്‍ പൂര്‍ണമായും സംഗീതത്തിന്‍റേയും ചുവടുകളുടേയും അകമ്പടിയോടെ അവതരിപ്പിക്കലാണ് രീതി. 

സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയതോടെ നേട്ടങ്ങളുടെ നീണ്ടനിര തന്നെ ആദിത്യയെ തേടിയെത്തി. 2017 ,18,19 വര്‍ഷങ്ങളില്‍ എന്‍.സി.ഇ.ആര്‍.ടി നാഷണല്‍ യോഗ ഒളിമ്പ്യാഡില്‍ തുടര്‍ച്ചയായി പങ്കെടുത്ത ഏക മലയാളിയാണ് ആദിത്യ.

2018 ല്‍ ശ്രീലങ്കയില്‍ നടന്ന ഇന്‍റര്‍ നാഷണല്‍ യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടി. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ആദിത്യക്ക് ഇന്നു നൂറിലേറെ ശിഷ്യരുണ്ട്. 

എട്ടാം വയസു മുതലാണ് കൊല്ലം തട്ടാമല സ്വദേശിനിയായ ആദിത്യ യോഗാഭ്യാസം തുടങ്ങുന്നത്. മാതാവും നെടുങ്ങോലം ശ്രീനാരായണ സെന്‍ട്രല്‍ സ്കൂളിലെ അധ്യാപികയുമായ ആശാ ബിജുവാണ് ഗുരു.

ENGLISH SUMMARY:

Adithya's Yoga Dance is a unique fusion of yoga and dance created by a Kollam native. This innovative style, combining yogic poses with musical rhythms and steps, has garnered significant recognition and a growing number of students.