‘നിങ്ങളേത് തരം അടിവസ്ത്രമാണിട്ടിരിക്കുന്നത്’ അധികം ചോദിക്കപ്പെടുന്ന ഒരു ചോദ്യമായിരിക്കില്ല ഇത്. എന്നാല്‍ വ്യക്തിശുചിത്വം പോലെതന്നെ പ്രത്യുല്‍പാദനാരോഗ്യത്തിലും അടിവസ്ത്രത്തിന് വലിയ പങ്കുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനിടെയാണ് ചൈനീസ് ഗവേഷകര്‍ വ്യത്യസ്തമായൊരു പഠനം നടത്തിയത്. ഏത് തരം അടിവസ്ത്രമാണ് പുരുഷന്‍മാര്‍ക്ക് ലൈംഗികാരോഗ്യത്തിന് അനുയോജ്യം എന്നതായിരുന്നു ആ പഠനം. 27000 പുരുഷന്‍മാരെ വൊളണ്ടിയര്‍മാരാക്കിയും ഇവരുടെ ബീജം ശേഖരിച്ച് പരിശോധിച്ചുമാണ് പഠനം നടത്തിയത്.

‘ഷഡ്ഡി’ എന്ന് വിളിക്കുന്ന ടൈറ്റ് അടിവസ്ത്രങ്ങള്‍ പുരുഷന്‍മാര്‍ ധരിക്കാനേ പാടില്ലെന്നാണ് പഠനം പറയുന്നത്. ഇത് ഉദ്ധാരണക്കുറവിനും ശീഖ്രസ്ഖലനത്തിനും കാരണമാകും.  ലിംഗത്തിന് പുറമെ വൃഷണങ്ങളില്‍  അമിതസമ്മര്‍ദവും ചൂടും ഉണ്ടാക്കുന്നതിനാല്‍ ഇതുപയോഗിക്കുന്നവരില്‍ ബീജത്തിന്‍റെ ക്വാളിറ്റി കുറയുമെന്നും പഠനം കണ്ടെത്തി.  ഇത്തരം അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് ബീജബാങ്കുകള്‍ ബീജം ശേഖരിക്കില്ലെന്നും പഠനം കണ്ടെത്തി.

ടൈറ്റായ ട്രങ്ക്, സ്കിവീസ്, ഷോര്‍ട്ട്സ് എന്നിവ ഉപയോഗിക്കുന്നവര്‍ക്കും സമാനമായ ലൈംഗികാരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നും പഠനം കണ്ടെത്തി. ഇത്തരം അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതോടൊപ്പം മദ്യപാനവും പുകവലിയും കൂടെയായാല്‍ ബീജത്തിന്‍റെ ക്വാളിറ്റി കുത്തനെ താഴും. കൂടാതെ ഇത് ഉപയോഗിക്കുന്ന പുരുഷന്‍മാരില്‍ ടോസ്റ്റോസ്റ്റിറോണ്‍ (പുരുഷ ഹോര്‍മോണ്‍) കുറയുമെന്നും പഠനങ്ങള്‍ പറയുന്നു.

ലൂസായ ഷോര്‍ട്സ്, ട്രങ്കുകള്‍ എന്നിവയാണ് അടിവസ്ത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന് കണ്ടെത്തി. വൃഷണങ്ങള്‍ക്ക് ശരീരോഷ്മാവിനേക്കാള്‍ 7 മുതല്‍ 4 ഡിഗ്രി വരെ കുറഞ്ഞ താപനില വേണം. ഈ താപനില നിയന്ത്രിക്കാനായി വൃഷണസഞ്ചി ചുരുങ്ങുകയും വലുതാകുകയും ചെയ്യും. എന്നാല്‍ ഇറുകിയ അടിവസ്ത്രങ്ങള്‍ ഈ സ്വാഭാവിക ചലനത്തിന് തടസം സൃഷ്ടിക്കും. 

ഇത് കൂടാതെ മുഴുവന്‍ സമയവും അടിവസ്ത്രമിടുന്നതും ലൈംഗികാരോഗ്യത്തിന് തിരിച്ചടിയാണെന്ന് കണ്ടെത്തി. ആണ്‍കുട്ടികളില്‍ ഇത്തരം അടിവസ്ത്രം ധരിക്കുന്നത് ലിംഗം വളര്‍ച്ചയ്ക്കിടെ വളഞ്ഞ് വികൃതമാകുന്നതിനും കാരണമാകാം. വളഞ്ഞ ലിംഗം പ്രത്യുല്‍പാദനത്തിന് പ്രതികൂലമാകാന്‍ സാധ്യതയുണ്ടെന്നും പഠനം പറയുന്നു. 

ENGLISH SUMMARY:

Men underwear health study reveals that tight underwear negatively impacts sperm quality and reproductive health. Understanding the impact of underwear choices on male fertility is crucial for maintaining long-term wellness.