ഏറ്റവും വൈകാരിക നിമിഷങ്ങളെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതില്‍ സംഗീതത്തിന് വലിയ പ്രാധാന്യമാണുള്ളത്. ലൈംഗിക ബന്ധത്തിനിടയിലും പങ്കാളിയുമൊത്തുള്ള നിമിഷങ്ങള്‍ കൂടുതല്‍ തീവ്രമാക്കുന്നതിന് പലരും പാട്ടുകള്‍ വക്കാറുണ്ട്. ഇതില്‍ പ്രശസ്ത ആര്‍ ആന്‍ഡ് ബി ഗായകന്‍ ദി വീക്കെന്‍ഡ് പുതിയ റെക്കോര്‍ഡ് തന്നെ സ്ഥാപിച്ചിരിക്കുകയാണ്.
മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങൾ വിശകലനം ചെയ്ത് നടത്തിയ വിവിധ പഠനങ്ങൾ പ്രകാരം, ആളുകൾ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ കേൾക്കാൻ തിരഞ്ഞെടുക്കുന്ന പാട്ടുകളിൽ ഒന്നാം സ്ഥാനം ദി വീക്കെൻഡിനാണ്. സ്‌പോട്ടിഫൈയിലെ ആയിരക്കണക്കിന് പ്ലേലിസ്റ്റുകൾ പരിശോധിച്ചും സര്‍വേകളിലൂടെയുമാണ് 'ബെഡ്ബൈബിൾ', 'സിപ്പ്ഹെൽത്ത്' തുടങ്ങിയ ലൈംഗികാരോഗ്യ വെബ്‌സൈറ്റുകൾ ഈ വിവരങ്ങൾ പുറത്തുവിട്ടത്.
'ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേ' എന്ന സിനിമയിലെ അദ്ദേഹത്തിന്റെ ഹിറ്റ് ഗാനമായ 'ഏണ്‍ഡ് ഇറ്റ്', കൂടാതെ 'ഓഫണ്‍', 'ദി ഹില്‍സ്', 'കാള്‍ ഔട്ട് മൈ നെയിം' എന്നീ പാട്ടുകളാണ് ഈ ലിസ്റ്റുകളിൽ ഏറ്റവും കൂടുതലുള്ളത്. നിക്കി മിനാജിന്‍റെ 'സൂപ്പര്‍ ഫ്രീക്കി ഗേളും' ലിസ്റ്റില്‍ മുന്‍പന്തിയിലുണ്ട്.
ലൈംഗിക ബന്ധത്തിനിടെ പാട്ട് കേള്‍ക്കുന്നത് തങ്ങളുടെ ഉത്കണ്ഠ കുറക്കാന്‍ ഉപകരിക്കുന്നുണ്ടെന്നാണ് 68 ശതമാനം ആളുകള്‍ പറഞ്ഞത്. പാട്ട് കേള്‍ക്കുമ്പോള്‍ സാധാരണയുള്ളതില്‍ നിന്നും ലൈംഗിക ബന്ധത്തിന്‍റെ സമയം കൂടാറുണ്ടെന്ന് 63 ശതമാനം ആളുകള്‍ പറയുന്നു. ഹിപ്പ് ഹോപ്പോ റാപ്പോ കേള്‍ക്കുന്നത് ലൈംഗികബന്ധത്തിന്‍റെ സമയം കൂട്ടാന്‍ സഹായിക്കുന്നു. അതേസമയം ഇഡിഎം ( ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക്) ലൈംഗിക ബന്ധത്തിന്‍റെ സമയം കുറക്കുന്നുവെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു. ലൈംഗിക ബന്ധത്തിനിടെ ഇഡിഎം കേള്‍ക്കുന്ന മൂന്നിലൊരാള്‍ പൊതുവിടങ്ങളില്‍ ബന്ധപ്പെടാറുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.