protein-condom

TOPICS COVERED

സ്ട്രോബറി, ചോക്ലേറ്റ്, മിന്‍റ് എന്നിങ്ങനെ പല ഫ്ളേവറില്‍ കോണ്ടം വിപണിയില്‍ ലഭ്യമാണ്. ഈ നിരയിലേക്ക് വന്ന വ്യത്യസ്തമായ ഒരു ആശയം  കേട്ട് വിശ്വസിക്കണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനിലാണ് ഉപഭോക്താക്കള്‍. പ്രോട്ടീന്‍ കോണ്ടമാണ് ഇന്ന് വിപണിയില്‍ പലവിധ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. 

പ്രശസ്ത യുട്യൂബർ ഗൗരവ് തനേജയുടെ ഫിറ്റ്‌നസ് ബ്രാൻഡായ 'ബീസ്റ്റ് ലൈഫ്' ആണ് ലോകത്തിലെ ആദ്യത്തെ 'പ്രോട്ടീൻ കോണ്ടം' പുറത്തിറക്കുന്നത്. 'നിങ്ങളുടെ രാത്രികാല പ്രകടനം മെച്ചപ്പെടുത്താൻ ഞങ്ങൾ വരുന്നു' എന്ന ടാഗ്‌ലൈനോടെയാണ് ഇൻസ്റ്റാഗ്രാമിലൂടെ കമ്പനി പ്രഖ്യാപനം നടത്തിയത്. 

ചോക്ലേറ്റ്, സ്ട്രോബറി, വാനില ഫ്ളേവറിലാണ് പ്രോട്ടീന്‍ കോണ്ടം വിപണിയിലേക്ക് എത്തിക്കുന്നത്. രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അമിനോ ആസിഡായ എൽ-അർജിനൈൻ അടങ്ങിയതാണ് ഈ കോണ്ടം എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

എന്നാൽ ഇത് യഥാർഥ ഉൽപ്പന്നമാണോ അതോ ഏപ്രിൽ ഫൂൾ ദിനത്തോടനുബന്ധിച്ചുള്ള വെറും തമാശയാണോ എന്നാണ് സോഷ്യല്‍ മീഡിയ സംശയം ഉന്നയിക്കുന്നത്. ഇതൊരു മാർക്കറ്റിങ് തന്ത്രമാണെന്ന് പറയുന്നവരുമുണ്ട്. എന്തായാലും ഉല്‍പ്പന്നം വിപണിയിലേക്ക് എത്താന്‍ കാത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ENGLISH SUMMARY:

Protein condoms are a new and intriguing product causing a stir in the market. Launched by Gaurav Taneja's fitness brand 'Beast Life', these condoms claim to enhance nighttime performance with ingredients like L-arginine.