rahul-gandhi-jiu-jitsu

ഇന്ത്യൻ രാഷ്ട്രീയ ചർച്ചകളിൽ അടുത്തിടെ കൂടുതൽ ശ്രദ്ധ നേടുന്ന ഒരു പദമാണ് ‘ജു -ജിറ്റ്സു’. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിവിധ പൊതുപരിപാടികളിലും പ്രസംഗങ്ങളിലും ഈ ജാപ്പനീസ് ആയോധനകലയെ പരാമർശിച്ചതോടെയാണ് ജു - ജിറ്റ്സു പൊതുജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചത്. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ ജന്മദിനാശംസകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ‘നമ്മള്‍ എപ്പോഴാണ് നമ്മുടെ ജു-ജിറ്റ്‌സു സെഷന്‍ ആരംഭിക്കുന്നത്’ എന്നാണ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചത്. അതോടെ ജു-ജിറ്റ്സുവിനെ കുറിച്ച് ഗൂഗിളിൽ തിരയുന്നവരുടെ എണ്ണവും കുത്തനെ ഉയർന്നു.

എന്താണ് ജു -ജിറ്റ്സു?

ജപ്പാനിൽ ഉത്ഭവിച്ച ഒരു പരമ്പരാഗത ആയോധനകലയാണ് ജു -ജിറ്റ്സു. സ്വയം പ്രതിരോധത്തിനും എതിരാളിയെ കീഴ്‌പ്പെടുത്താനും ശാരീരിക ക്ഷമതയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നതുമായ ഒരു വ്യായാമമുറയാണിത്. ‘ജു’ എന്നാൽ മൃദുത്വം, സൗമ്യത എന്നർത്ഥവും ‘ജിറ്റ്സു’ എന്നാൽ കല അല്ലെങ്കിൽ സാങ്കേതികവിദ്യ എന്നുമാണ് അർഥം. അതിനാൽ ജു -ജിറ്റ്സുവിനെ പൊതുവേ ജെന്റിൽ ആർട്ട് എന്നാണ് വിശേഷിപ്പിക്കുന്നത്. ശാരീരിക ശക്തി മാത്രം ആശ്രയിക്കാതെ, എതിരാളിയുടെ ശക്തിയും ചലനവും തന്നെ ഉപയോഗപ്പെടുത്തി നിയന്ത്രിക്കുകയാണ് ഈ കലയിലെ പ്രധാന ആശയം. പതിവായി ജു-ജിറ്റ്‌സു പരിശീലിക്കുകയാണെങ്കില്‍ അത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കുമെന്നാണ് ഫിറ്റ്നെസ് വിദഗ്ധർ പറയുന്നത്. ഒരേസമയം ഒന്നിലധികം പേശികളെ ഉത്തേജിപ്പിക്കുന്ന ഈ വ്യായാമത്തിലൂടെ ഒരു തവണ 500 മുതൽ 1000 കലോറി വരെ ഇല്ലാതാക്കാൻ കഴിയും.

രാഹുൽ ഗാന്ധിയും ജു -ജിറ്റ്സുവും 

2024-ലെ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ എല്ലാ വൈകുന്നേരവും ജു -ജിറ്റ്സു പരിശീലനം നടത്തിയിരുന്നുവെന്ന് രാഹുൽ ഗാന്ധി വെളിപ്പെടുത്തിയിരുന്നു. ഒറ്റയ്ക്ക് പരിശീലിക്കുന്നതിന് പകരം കൂടെയുണ്ടായിരുന്നവരെയും ഇതിൽ പങ്കാളികളാക്കിയിരുന്നു. ശാരീരികക്ഷമതയ്ക്ക് മാത്രമല്ല, മറിച്ച് മാനസിക ആരോഗ്യത്തിന് കൂടി വേണ്ടിയാണ് തന്റെ ജു-ജിറ്റ്സു പരിശീലനം എന്നാണ് അന്ന് രാഹുൽ പറഞ്ഞത്. പിന്നീട് പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗങ്ങളിലും രാഹുൽ ജു -ജിറ്റ്സുവിലെ പല ആശയങ്ങളും രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി സംസാരിച്ചിരുന്നു എതിരാളിയെ നേരിട്ട് ആക്രമിക്കുന്നതിനേക്കാൾ അവന്റെ നീക്കങ്ങൾ മനസ്സിലാക്കി അതിനെതിരെ തന്ത്രപരമായി പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രീയത്തിലെ ജു-ജിറ്റ്സു എന്ന് സാരം!

ENGLISH SUMMARY:

The traditional Japanese martial art known as Jiu-Jitsu has suddenly taken center stage in Indian political discourse following recent public commentary by Leader of the Opposition Rahul Gandhi. The topic went viral across social media platforms after Gandhi extended his gratitude to Union Minister Kiren Rijiju for a birthday greeting by playfully asking when they would begin their joint Jiu-Jitsu training session. This unique exchange triggered an immediate surge in search engine inquiries as internet users rushed to understand the technical nuances of this ancient self-defense practice. Translated literally as the "gentle art," Jiu-Jitsu prioritizes structural leverage, balance, and tactical movement to neutralize an opposing force rather than relying heavily on raw physical aggression. Gandhi previously revealed that he regularly practiced this rigorous discipline with fellow participants during the quiet evening hours of his nationwide Bharat Jodo Nyay Yatra to maintain physical fitness and mental composure. He has also frequently incorporated its core philosophy into parliamentary speeches, suggesting that the ultimate political strategy involves analyzing an adversary's movements to counter them with patient, disciplined positioning.