alia-bhatt

സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല ഫിറ്റ്നസിലും വളരെയധികം ശ്രദ്ധചെലുത്തുന്ന സെലിബ്രിറ്റികളിലൊരാളാണ് ബോളിവുഡ് താരം ആലിയ ഭട്ട്. സിനിമയിലും ജീവിതത്തിലും എത്രയേറ തിരക്കുകൾ ഉണ്ടെങ്കിലും വ്യായാമത്തിന് എന്നും താരം സമയം കണ്ടെത്താറുണ്ട്. ആരോഗ്യകരമായ ഭക്ഷണശീലവും കൃത്യമായ വ്യായാമവുമാണ് ആലിയ പിന്തുടരുന്നത്. ഇപ്പോഴിതാ കഠിനമായ വ്യായാമം ചെയ്യുന്ന ആലിയ ഭട്ടിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. താരം തന്നെയാണ് വിഡിയോ ആരാധകര്‍ക്കായി പങ്കുവച്ചത്. 

ജിമ്മില്‍ ആലിയ ക്ലാപ് പുഷ് അപ്പ് ചെയ്യുന്നതാണ് വിഡിയോയിലുളളത്. വിഡിയോക്കൊപ്പം 'സഹനമാണ് പ്രധാനം' എന്നാണ് താരം കുറിച്ചത്. എട്ട് തവണയാണ് താരം ക്ലാപ് പുഷ് അപ്പ് ചെയ്തത്. വ്യായാമം കൂടുതല്‍ മികച്ചതാകാന്‍ ജിം ട്രെയ്നര്‍ ആലിയയെ പ്രോല്‍സാഹിപ്പിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. താരം ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധിപേരാണ് ആലിയ അഭിനന്ദിച്ച് രംഗത്തെത്തിയത്. 

ENGLISH SUMMARY:

Alia Bhatt say's struggle is important’ as she performs flying pushups