നന്നായി വിശന്നിരിക്കുമ്പോള്‍ ഒരു ചിക്കൻ മസാല ദോശ കഴിക്കാനൊരുങ്ങുമ്പോൾ ഒരാൾ കൈയില്‍ പിടിച്ച് തടഞ്ഞാലോ? ഇഷ്ടപ്പെട്ട ഭക്ഷണങ്ങളുടെയൊക്കെ കാലറി അളവ് പറഞ്ഞ് മടുപ്പിച്ചാലോ? ഇത്തരം സാഹചര്യത്തില്‍ എന്തു ചെയ്യാനാണ് തോന്നുക? ഐഎംഎ കേരള ഹെൽത്ത്, സ്പോർട്സ് ആൻഡ് വെൽനസ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ബിപിൻ പി മാത്യുവും സഹപ്രവർത്തകരും ചെയ്ത റീലിൽ അതിനുള്ള ഉത്തരം ഉണ്ട്.. റിവൈവ് ആൻഡ് ത്രൈവ് ഫിറ്റ്നസ് കോൺഫറൻസിനായി ഡോക്ടർമാരുടെ സംഘം തയ്യാറാക്കിയ റീൽസ് സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.
കോട്ടയം ഐഎംഎയിലെ അംഗങ്ങളായ ഡോ. ബിബിൻ പി. മാത്യു, ഡോ. അനീസ് മുസ്തഫ, ഡോ. ജെ. ആർ. ഗണേഷ് കുമാർ, ഡോ. ഗായത്രി മേരി അലക്സ് എന്നിവരാണ് റീൽസിൽ അഭിനയിച്ചിരിക്കുന്നത്. ഒക്ടോബർ ആറിന് കോട്ടയം മെഡിക്കൽ കോളജ് അലമ്നൈ ഹാളിൽ രാവിലെ ഒൻപതിനു ആരംഭിക്കുന്ന ഡോക്ടർമാർക്കായുള്ള കോൺഫറൻസിൽ ഫിറ്റ്നസ് ആസ്പദമാക്കി വിദഗ്ധർ സംസാരിക്കും..
ഹെൽത്ത്,സ്പോർട്സ് ആൻഡ് വെൽനസ് കമ്മിറ്റിയും കേരള ഡോക്ടർസ് ഫിറ്റ്നസ് ക്ലബ്ബും ചേർന്ന് ആദ്യമായാണ് ഡോക്ടർമാർക്കായി ഫിറ്റ്നസ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. കോൺഫറൻസിലേക്ക് പ്രതിനിധികൾക്കുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. റജിസ്ട്രേഷനായി വിളിക്കേണ്ട നമ്പർ :9567117902, 9447004394, 9447279634