sleepless-night

AI Generated Images

TOPICS COVERED

ആരോഗ്യകരമായ ജീവിതത്തിന് നല്ല ഉറക്കം അനിവാര്യമാണ്. ശരിയായ ഉറക്കം കിട്ടുന്നില്ലെങ്കില്‍ അത് നിങ്ങളുടെ മാനസിക ശാരീരിക ആരോഗ്യം അവതാളത്തിലാക്കിയേക്കും. ദിവസം മുഴുവന്‍ ഊര്‍ജ്വസ്വലരായി നില്‍ക്കാനും ക്രിയാത്മകമായി ചിന്തിക്കാനുമെല്ലാം നല്ല ഉറക്കം അത്യന്താപേക്ഷിതമാണ്. അസ്വസ്ഥതയും ഉത്കണ്ഠയും ഉറക്കക്കുറവ് മൂലവും സംഭവിക്കാം. അതിനാല്‍ എന്നും നന്നായി ഉറങ്ങാന്‍ ശ്രമിക്കുക.

നല്ല ഉറക്കം ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം:

  • കിടക്കുന്നതിനു മുന്‍പ് ചായയും കാപ്പിയും ഒഴിവാക്കുക.
  • കിടക്കുന്നതിനു 2 മണിക്കൂര്‍ മുന്‍പെങ്കിലും വൈകുന്നേരത്തെ ആഹാരം കഴിച്ചിരിക്കണം.
  • എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക
  • പ്രായമായവര്‍ എല്ലാ ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.
  • തീരെ ഉറക്കമില്ലാത്തവര്‍ക്ക് രാത്രി ഒരു ഗ്ലാസ് ചൂടുപാല്‍ കുടിക്കാവുന്നതാണ്. ഇത് നല്ല ഉറക്കം പ്രദാനം ചെയ്യും.
  • ഉറങ്ങുന്നതിനു തൊട്ടുമുന്‍പ് ടിവി കാണുന്നതും കംപ്യൂട്ടര്‍, മൊബൈല്‍ എന്നിവ ഉപയോഗിക്കുന്നതും ഒഴിവാക്കുക.
  • കിടക്കുന്നതിന് തൊട്ടടുത്ത് മൊബൈല്‍ വയ്ക്കാതിരിക്കുക. ഇത് ഇടക്കിടയ്ക്ക് മൊബൈല്‍ എടുത്ത് നോക്കാന്‍ പ്രേരിപ്പിക്കും. 
  • നേരിയ ചൂടുവെളളത്തിലുളള കുളിയും നല്ല ഉറക്കം നല്‍കും. (തല നനയ്​ക്കേണ്ടതില്ല)
  • പകല്‍ കുറച്ചു സമയം സൂര്യപ്രകാശം ഏല്‍ക്കുന്നതും നല്ലതാണ്. ഇത് നല്ല ഉറക്കത്തിന് സഹായിക്കും. 
  • ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഗൗരവമുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കുക. 
  • ഉറങ്ങുന്നതിനു മുന്‍പ് ലഘുവായ ശാരീരികാധ്വാനം ആവശ്യമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് ഉറക്കത്തെ സഹായിക്കും. 
ENGLISH SUMMARY:

How To Sleep Better?