മലയാളിയുടെ ദൈനംദിന ഭക്ഷണശീലത്തില്‍ ഒഴിവാക്കാനാകാത്ത പച്ചക്കറിയാണ് വെണ്ടയ്ക്ക. സാമ്പാറായോ മെഴുക്കുപുരട്ടിയായോ ഒക്കെ നിത്യമെന്നോണം ഉപയോഗിക്കുന്ന വെണ്ടയ്ക്ക അതിനേക്കാളൊക്കെ വലിയ പുള്ളിയാണെന്ന് എത്രപേര്‍ക്കറിയാം?. വെണ്ടയ്ക്ക അത്ര ചെറിയ കക്ഷിയൊന്നും അല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്
വെണ്ടയ്ക്ക ഇട്ടുവെച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വൈറ്റമിനുകളും ധാതുക്കളും ആന്‍റി ഓക്സിന്‍റുകളുമൊക്കെ അടങ്ങിയ ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക എന്നതുതന്നെ കാരണം. ഇതിനായി നാലോ അഞ്ചോ വെണ്ടയ്ക്ക കീറി രണ്ട് ഗ്ലാസ് വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വെണ്ടയ്ക്ക നന്നായി ഞരടി ഇതിലെ കൊഴുപ്പ് വെള്ളത്തിലേയ്ക്ക് പകര്‍ത്തിയെടുത്ത് ഈ വെള്ളം കുടിക്കാം. ആവശ്യമായി തോന്നുകയാണെങ്കില്‍ ഇതിലേക്ക് തേനോ നാരങ്ങാനീരോ ചേര്‍ക്കാവുന്നതാണ്.
നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇത് സഹായിക്കും. നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
തീര്‍ന്നില്ല രോഗ പ്രതിരോധശേഷി കൂട്ടാനും ഓസ്റ്റിയോപെറോസീസ് സാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിന്‍ കെ, കാത്സ്യം തുടങ്ങിയവ അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് നന്നായിരിക്കും . വിറ്റാമിന്‍ എയും ബീറ്റാ കരോട്ടിനും അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. കലോറി കുറവായതിനാലും ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാലും വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെണ്ടയ്ക്ക ചർമ്മത്തിനും നല്ലതാണ്. ഏതായാലും ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം കൂടി തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതാകും ഉത്തമം.