poo-pill

TOPICS COVERED

വയറ് കേടായാല്‍ എന്ത് ചെയ്യും, ഡോക്ടര്‍മാരെ കാണുക തന്നെ. എന്നാല്‍ യുകെയിലെ ഈ ഡോക്ടര്‍മാരെ കാണാന്‍ ആരും ഒന്ന് അറയ്ക്കും. കാരണം വയറിനെ ബാധിക്കുന്ന് ഗുരുതര വൈറസുകളെ നശിപ്പിക്കാനും നല്ല ബാക്ടീരിയകളെ വയറിലെത്തിക്കാനുമായി മലം ഗുളികകള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് യു.കെ ഡോക്ടര്‍മാര്‍. വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമാകുന്ന ആന്തരിക വൈറസുകളെയും ഭക്ഷ്യവിഷബാധയെയും മറ്റ് സൂക്ഷമജീവികളെയും നശിപ്പിക്കാന്‍ മല ഗുളികകള്‍ക്ക് കഴിയുമെന്നാണ് പഠനം.

ഇതുവരെ നിരവധി രോഗികളില്‍ പരീക്ഷിച്ച ഗുളിക വന്‍വിജയമാണ്. വയറില്‍ നല്ല ബാക്ടീരിയ ഇല്ലാത്ത ആളുകളുടെ വയറ്റില്‍ നല്ല ബാക്റ്റീരിയ ഉള്ള ആളുടെ മലം എത്തിക്കുന്നത് അവരുടെ വയറിന്‍റെ ആരോഗ്യത്തെ ശക്തിപ്പെടുത്തുമെന്ന് മുന്നേ തന്നെ തെളിഞ്ഞ പഠനമാണ്. ഇത് പല അവസ്ഥകളിലും ഇത് ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. വയറില്‍ നല്ല ബാക്ടീരിയകളെ എത്തിക്കുക എന്നത് മാത്രമായിരുന്നു ആദ്യം ഈ പഠനത്തിന്‍റെ ലക്ഷ്യം എന്നാല്‍ പിന്നീട് വയറിലെത്തുന്ന സൂപ്പര്‍ ബഗ്ഗുകള്‍ തലത്തിലുള്ള വൈറസുകളെ നശിപ്പിക്കാനും ഇതിന് കഴിവുണ്ടെന്ന് കണ്ടെത്തി. ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന നോറോ വൈറസ് ഇതിനുദാഹരണാണ്. 

വയറിലെത്തുന്ന ചില വൈറസുകള്‍ക്ക് മരുന്നിനെ പ്രതിരോധിക്കാനുള്ള ശക്തി ഉണ്ടാകും. എത്ര ശക്തിയുള്ള മരുന്നായാലും അവ അതിനെ തരണം ചെയ്യും. ഇത്തരം വൈറസുകള്‍ ബാധിച്ചവരിലാണ് പുതിയ ഗുളിക വിജയിച്ചത്. ആരോഗ്യമുള്ളവരില്‍ നിന്ന് മലം ശേഖരിച്ച് അത് മലംബാങ്കുകളില്‍  വയ്ക്കുന്നതാണ് ആദ്യഘട്ടം. തുടര്‍ന്ന് ഈ മലത്തില്‍ നിന്ന് അപകടകാരികളായ വൈറസുകളെയും ദഹിക്കാത്ത ഭക്ഷണാവശിഷ്ടവും ഒഴിവാക്കും. തുടര്‍ന്ന് ഇവ ശീതീകരിച്ച് പൊടിക്കും. ഇത് കാപ്സ്യൂള്‍ രൂപത്തിലാക്കും. ഇത് കഴിക്കുമ്പോള്‍ വയറിലെത്തി അതിന്‍റെ സംരക്ഷണഭിത്തി ദഹിച്ച് ഇത് വയറിലെത്തുന്നു. 

41 പേരില്‍ നടത്തിയ പരീക്ഷണത്തില്‍‌ 100 ശതമാനമായിരുന്നു വിജയം. ഗുളിക കഴിച്ച രോഗികളുടെ ഉദരം ആരോഗ്യപ്രദമായെന്നും മാസങ്ങള്‍ കഴിഞ്ഞും ഇവരുടെ മലത്തില്‍ ഗുളികയില്‍ നിന്നെത്തിയ ബാക്ടീരിയകളുള്ളതായും കണ്ടെത്തി. മരുന്ന് പ്രതിരോധിക്കുന്ന വൈറസുകളേക്കാള്‍ ശക്തി ഉണ്ടായിരിക്കും ചിലരുടെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ആന്‍റീബോഡികള്‍ക്ക്. ഇത്തരം ആന്‍റീബോഡികളിവ്‍ പഠനം നടത്തിയാല്‍ ഭാവിയില്‍ കാന്‍സറിനെതിരെയും മറ്റ് ജനിതക രോഗങ്ങള്‍ക്കെതിരെയും പ്രതിരോധം തീര്‍ക്കാന്‍ സാധിച്ചേക്കുമെന്നും പഠനം പ്രതീക്ഷ നല്‍കുന്നു. 

ENGLISH SUMMARY:

Doctors in the UK are exploring the use of fecal pills as a novel treatment for severe stomach ailments. These pills aim to destroy harmful viruses and introduce beneficial bacteria into the gut. Studies suggest that these fecal pills could effectively combat internal viruses, food poisoning, and other microorganisms that cause millions of deaths annually. While seeing a doctor is standard for stomach issues, this new, unconventional treatment might be perceived with some apprehension.