job-sleep

TOPICS COVERED

ഓവര്‍ടൈം ജോലി ഒരു ചെറിയകാര്യമല്ല. യുവാക്കളാകുമ്പോള്‍ പിന്നെ കൈമെയ്മറന്ന് ജോലി  ചെയ്യണമെന്ന് തൊഴില്‍ദാതാവും ആഗ്രഹിക്കും . ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തി പറഞ്ഞത് യുവാക്കള്‍ ആ്ചയില്‍ 70മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നാണ് . പരാമര്‍ശം  വിവാദമായെങ്കിലും പുതിയകാല സംരംഭകരുടെ മനസ് പറയുന്നത് അതാണ്.

അല്‍പം കൂടുതല്‍ സമയം തൊഴിലെടുക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ  അതുണ്ടാന്ന സമ്മര്‍ദം  ചെറുതല്ല. ആഴ്ചയിൽ 52 മണിക്കൂറിലധികം ജോലി ചെയ്യുന്നത് തലച്ചോറിന്‍റെ ഘടനയിൽ മാറ്റം വരുത്തുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ബുദ്ധി, ഓര്‍മ, വിവേകം, വികാരം തുടങ്ങി പലകാര്യങ്ങിലും  തൊഴില്‍സമയം സ്വാധീനക്കുന്നുണ്ടെന്നാണ്  കണ്ടെത്തല്‍.

ഒക്യുപേഷണൽ & എൻവയോൺമെന്റൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് അമിതമായി ജോലിചെയ്യുന്നത് വ്യക്തിയെ മാനസികമായും ശാരീരികമായും ദോഷകരമായി ബധിക്കുമെന്ന പരാമര്‍ശമുള്ളത്. ഇത്തരത്തില്‍ ജോലി ചെയ്യുന്ന വ്യക്തികളില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാന്‍ കഴിയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ആഴ്ചയില്‍ 52 മണിക്കൂറോ അതില്‍ കൂടുതലോ സമയം ജോലി ചെയ്യുന്ന ആളുകളെ താരതമ്യം ചെയ്താണ് പഠനം നടത്തിയത്. ഇതിൽ 32 പേർ എല്ലാ ആഴ്ചയും ദീർഘനേരം ജോലി ചെയ്യുന്നവരും, 78 പേർ സാധാരണ സമയം ജോലി ചെയ്യുന്നവരുമായിരുന്നു. തലച്ചോറിലെ മിഡിൽ ഫ്രന്റൽ ഗൈറസ് എന്ന ഭാഗത്തെയാണ് പ്രശ്നം ബാധിക്കുന്നത്.

അമിത ജോലിഭാരം ഹൃദ്രോഗം, പ്രമേഹം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, അമിത ജോലിഭാരം കാരണം ലോകമെമ്പാടുമായി പ്രതിവര്‍ഷം 8,00,000-ത്തിലധികം മരണങ്ങളാണ് ഉണ്ടാകുന്നത്.

ENGLISH SUMMARY:

Working overtime is no small matter. Employers often expect increased dedication as employees grow older. Infosys co-founder Narayana Murthy had once said that youngsters should work at least 70 hours a week. Although his remark sparked controversy, it reflects the mindset of many modern-day entrepreneurs.