ഡേറ്റിംഗ് ആപ്പുകൾ തുടർച്ചയായി ഉപയോഗിച്ച് മടുപ്പ് തോന്നുന്നുണ്ടോ? ആപ്പ് ഡൗൺലോഡ് ചെയ്യുക, മടുക്കുമ്പോൾ ഡിലീറ്റ് ചെയ്യുക, കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും ഇൻസ്റ്റാൾ ചെയ്യുക... നിങ്ങൾ ഈ ചക്രത്തിൽ പെട്ടിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം പ്രശ്നമല്ല.

ആപ്പുകൾ ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകളും ഇന്ന് 'ഡേറ്റിംഗ് ആപ്പ് ബേൺഔട്ട്' (Dating App Burnout) എന്ന മാനസീക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരു അന്തവും കുന്തവുമില്ലാത്ത സ്വൈപ്പിംഗ്, മെസ്സേജുകൾക്ക് മറുപടി ലഭിക്കാത്ത അവസ്ഥ, പങ്കാളിയെ കണ്ടെത്തുന്നതിൽ അനുഭവപ്പെടുന്ന ഭീതി എന്നിവ മനുഷ്യരെ മാനസികമായി തളർത്തുന്നുവെന്ന് ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ആപ്പുകൾ നമ്മളെ കൂടുതൽ നേരം സ്ക്രീനിൽ തളച്ചിടാൻ തക്കവിധമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇങ്ങനെയുണ്ടാകുന്ന അവസ്ഥയെയാണ് 'ഡേറ്റിംഗ് ആപ്പ് ബേൺഔട്ട്' എന്ന് വിളിക്കുന്നത്. നിങ്ങളും ഈ ബേൺഔട്ടിൽ പെട്ട് മടുത്തവരാണെങ്കിൽ ഇനി പറയുന്ന ചില രീതികൾ ശീലിച്ചു നോക്കൂ. 

ഈ മാനസിക സമ്മർദ്ദത്തിൽ നിന്നും രക്ഷപ്പെടാൻ കൃത്യമായ ലക്ഷ്യത്തോടെ മാത്രം സ്വൈപ്പ് ചെയ്യുകയാണ് ആദ്യം വേണ്ടത്, അതിനായി നമ്മൾ ആരെയാണ് കണ്ടെത്താൻ ശ്രമിക്കുന്നത് എങ്ങനെ ഉള്ള ആളാവണം അത് എന്നെല്ലാം നമുക്ക് തന്നെ ഒരു ധാരണയുണ്ടാകണം. മറ്റൊന്ന്, ആപ്പുകളിൽ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തുകയാണ്. നിർത്താതെയുള്ള സ്വൈപ്പിംഗ്‌ കൊണ്ട് മടുപ്പ് അനുഭവപ്പെടുമ്പോൾ ആപ്പിൽ നിന്നും ഇടവേളയെടുക്കുക അല്ലെങ്കിൽ ആ ആപ്പ് തന്നെ പൂർണ്ണമായി ഒഴിവാക്കുന്നത് നന്നായിരിക്കും. ഡിജിറ്റൽ ലോകത്തെ ബന്ധങ്ങളെക്കാൾ യഥാർത്ഥ ജീവിതത്തിൽ ആളുകളുമായി ഇടപെടാൻ സമയം കണ്ടെത്തുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തിനും ഗുണം ചെയ്യും.

ENGLISH SUMMARY:

Dating app burnout is a common mental stress experienced by most people using dating apps today. This state of exhaustion is characterized by endless swiping, unanswered messages, and the fear of not finding a partner, leading to mental fatigue.