AI Generated Images
ഒരാളുടെ സോഷ്യല്‍മീഡിയ അക്കൗണ്ട് നോക്കിയാല്‍ ആ വ്യക്തിയുടെ മിക്കവാറും എല്ലാ കാര്യങ്ങളും അറിയാന്‍ കഴിയുന്ന കാലഘട്ടത്തിലാണ് ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്നത്. ഭാവി കാലവും ഭൂതകാലവും വര്‍ത്തമാനകാലവും ഇതില്‍നിന്നും അറിയാന്‍ കഴിയും. പ്രണയ ബന്ധങ്ങള്‍പ്പോലും ഇത്തരത്തില്‍ മനസിലാക്കാന്‍ കഴിയാറുണ്ട്.
എന്നാല്‍ പങ്കാളി തങ്ങളുടെ ബന്ധം മറച്ചു വയ്ക്കുകയാണെന്നിരിക്കട്ടെ, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളില്ലാതെ, പരിചയപ്പെടത്തലുകള്‍ ഇല്ലാതെ ആ ബന്ധം രഹസ്യമാക്കി വയ്ക്കുന്നു എങ്കില്‍ അതിനെ ഇപ്പോള്‍ വിളിച്ചു വരുന്ന പേരാണ് പോക്കറ്റിംഗ് . പോക്കറ്റിംഗ് എന്നത് ഒരു വ്യക്തി തന്റെ പങ്കാളിയെ കുടുംബം, സുഹൃത്തുക്കൾ, സോഷ്യൽ മീഡിയ എന്നിവയുൾപ്പെടെ ജീവിതത്തിലെ പ്രധാനപ്പെട്ട ആളുകളിൽ നിന്ന് മനഃപൂർവ്വം മറച്ചുവെക്കുന്ന ഒരു സാഹചര്യമാണ്.
വിലപ്പെട്ട എന്തെങ്കിലും പോക്കറ്റില്‍ സൂക്ഷിക്കുന്ന രീതിയാണിത്. എന്നാല്‍ പങ്കാളിക്ക് പ്രതിബദ്ധതയില്ലെന്നോ ബന്ധത്തിൽ സ്നേഹമില്ലെന്നോ ഇതിനർഥമില്ല. എന്നാൽ ഇത് തീർച്ചയായും അപ്പുറത്ത് നില്‍ക്കുന്ന വ്യക്തിക്ക് സുരക്ഷിതത്വമില്ലാത്തതായോ, അവഗണിക്കപ്പെടുന്നതായോ ഒക്കെ തോന്നിയേക്കാം .
മാസങ്ങളോ വർഷങ്ങളോ ആയുള്ള ഡേറ്റിംഗിന് ശേഷവും, നിങ്ങൾ മിക്കവാറും എല്ലാ ദിവസവും പരസ്പരം കാണാറുണ്ട്, പക്ഷേ നിങ്ങൾ അവരുടെ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ ഒരിക്കലും കണ്ടിട്ടില്ല, മാത്രമല്ല അവര്‍ മറ്റെല്ലാ കാര്യങ്ങളും സോഷ്യല്‍ മിഡിയയില്‍ പോസ്റ്റ് ചെയ്യുംമ്പോഴും നിങ്ങളെ മാത്രം അതില്‍ പരിഗണിക്കുന്നില്ല.
നിങ്ങൾ നിങ്ങളുടെ അഭിപ്രായം പറയുമ്പോൾ, താന്‍ സ്വകാര്യയ്ക്ക് പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ്, അല്ലെങ്കിൽ എന്റെ വ്യക്തിജീവിതം മറ്റു പലതുമായും കൂട്ടിക്കലർത്താൻ ഇഷ്ടപ്പെടുന്നില്ല എന്നൊക്കെയായിരിക്കാം മറുപടി. ഇതാണ് യാഥാര്‍ഥത്തില്‍ പോക്കറ്റിഗ്. സാമൂഹ്യ സമ്മര്‍ദവും വ്യക്തിപരമായ അതിരുകളുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്.