ആര്‍ക്കും പെട്ടെന്നൊന്നും മനസിലാക്കാന്‍ കഴിയാത്ത പല പുതിയ വാക്കുകളും ജെന്‍സി കള്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ പല വാക്കുകളും ഇതിനോടകം തന്നെ ചര്‍ച്ചകള്‍ക്കും ഇടയായിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ പുതുതായി പ്രചാരം ലഭിച്ചുവരുന്ന പേരാണ് ‘ബാത്ത്റൂം കാംപിങ് ’.
മിക്കയാളുകള്‍ക്കും ഏകാന്തത കിട്ടുന്ന സ്ഥലങ്ങളിലൊന്ന് ബാത്ത്റൂമാണ്. പലപ്പോഴും ബഹളങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ വെറുതെയെങ്കിലും ബാത്ത്റൂമില്‍പോയി ഇരിക്കാത്തവര്‍ കുറവല്ല. പ്രത്യേകിച്ച് ജോലിസ്ഥലങ്ങളിലും മറ്റും. ജോലി സംബന്ധമായ നിരാശയും പ്രശ്നങ്ങളും തീര്‍ക്കാനുള്ള സ്ഥലമായും ആളുകള്‍ ഇവിടെകാണാറുണ്ട്. അത്തരത്തിലാണ് പുതിയ ജെന്‍ സി വാക്കായ ബാത്ത്റൂം കാംപിങ് ഉപയോഗിക്കുന്നത്.
ബാത്ത്റൂമില്‍ നിന്ന് സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്യുന്നതും ഫോണ്‍ ഉപയോഗിക്കുന്നതും പുതിയ കാര്യമല്ല, എന്നാൽ ‘ബാത്ത്റൂം കാംപിങ് ’എന്നറിയപ്പെടുന്ന ഒരു വൈറൽ ട്രെൻഡ് ഉപയോഗിച്ച് ജെന്‍സി അതിനെ മറ്റൊരു തലത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ആളുകള്‍ വിശ്രമമുറികളില്‍ തങ്ങളുടെ പ്രശ്നങ്ങളും മറ്റും മറക്കാന്‍ മണിക്കൂറുകളോളം ഇരിക്കുന്നു. വീട്ടിലോ ജോലിസ്ഥലത്തോ പൊതു ഇടങ്ങളിലോ ആകട്ടെ, ദൈനംദിന ജീവിതത്തിലെ ബഹളങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നും സമ്മർദ്ദത്തിൽ നിന്നും മാറിനില്‍ക്കാന്‍ ചെറുപ്പക്കാർ കൂടുതലായി ബാത്ത്റൂമുകള്‍ ഉപയോഗിക്കുന്നു.
അമിതമായി ലഭിക്കുന്ന ഏകാന്തതയാണ് ആളുകളെ ഇതിന് പ്രേരിപ്പിക്കുന്നത്. അവിടെ ജനലുകളില്ല മറ്റൊന്നും ശ്രദ്ധിക്കേണ്ടതില്ല. അവിടെ ഞാനും ചിന്തകളും മാത്രമേയുള്ളു എന്ന് ബാത്ത്റൂം കാംപിങ് അനുഭവിച്ചവര്‍ പറയുന്നു. സമ്മര്‍ദം, ഉല്‍ക്കണ്ഠ തുടങ്ങിയ മാനസികപിരിമുറുക്കങ്ങള്‍ നേരിടുന്നവര്‍ക്ക് ഇതൊരു സുരക്ഷാ മേഖലയാകുന്നു എന്നും ആളുകള്‍ പറയുന്നു. കുറച്ചുനേരം സ്വയം സമയം നല്‍കുകയും മനസിനെ പോസിറ്റീവാക്കി വെക്കുകയുമാണ് ലക്ഷ്യം.