നിങ്ങള്‍ എപ്പോഴും ഒരു പെര്‍ഫെക്ട് പേരന്‍റാകാന്‍ ശ്രമിക്കുന്നവരാണോ? അതെ എന്നായിരിക്കും ഭൂരിഭാഗം ആളുകളുടെയും ഉത്തരം.. എന്നാല്‍ എപ്പോഴും അങ്ങിനെയായിരിക്കേണ്ട ആവശ്യം ഇല്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എത്രത്തോളം നല്ലവരും മിടുക്കരുമാണെന്ന ചോദ്യം അറിഞ്ഞോ അറിയാതെയോ സ്വയം ചോദിച്ചു കൊണ്ടിരിക്കുന്നവരാണ് നമ്മള്‍.
ചുറ്റുമുള്ളവര്‍ നമ്മള്‍ ചെയ്യുന്ന ഓരോ കാര്യവും സസുക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്ന ചിന്തയാണ് ഈ ചോദ്യത്തിന് അടിസ്ഥാനം. എന്നാല്‍ ഇത്തരക്കാരെ മുഖവിലയ്ക്ക് എടുക്കരുത് എന്നതാണ് ഒന്നാമത്തെ കാര്യം.. എപ്പോഴും നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ 100 ശതമാനം പെര്‍ഫെക്ട് ആയേ തീരു എന്ന തീരുമാനം ചിലപ്പോള്‍ നല്‍കുന്നത് നിരാശയായിരിക്കാം.
ഇനി ഇന്‍സ്റ്റഗ്രാമടക്കം സോഷ്യല്‍ മീഡിയയിലെ രക്ഷിതാക്കളെ കണ്ട് എനിക്ക് അങ്ങിനെയാകാന്‍ കഴിയുന്നില്ല എന്ന് നിങ്ങള്‍ ചിന്തിക്കാറുണ്ടോ. ഇന്‍സ്റ്റഗ്രാമിലെ പല റീലുകളും കണുന്നതുപോലെ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സാധനങ്ങള്‍ വാങ്ങി നല്‍കാന്‍ കഴിയുന്നില്ലല്ലോ എന്ന ചിന്തയുണ്ടോ .
അതുമല്ലെങ്കില്‍ ഞാന്‍ കുഞ്ഞിനെ ശരിയായി നോക്കുന്നില്ലേ എന്ന സംശയമുണ്ടോ . ഇത്തരം ചിന്തകള്‍ അര്‍ഥല്ലാത്തതാണ്. അറിവുകള്‍ തേടുന്നതിനുമപ്പുറം ഇത്തരം കാര്യങ്ങള്‍ക്കായി സമൂഹമാധ്യമങ്ങളെ അമിതമായി ഉപയോഗിക്കുന്നത് അത്ര ശരിയല്ല എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഇത്തരം അനാവശ്യ ചിന്തകളുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകള്‍ ചെറുതല്ല.
കുട്ടികൾക്കായി പോഷകസംപുഷ്ടമായ ഭക്ഷണം തന്നെ പാകം ചെയ്യണം, വിദഗ്ധർ പറയുന്നതുപോലെ തന്നെ അവരെ കഴിപ്പിക്കണം, മികച്ച രീതിയില്‍ അവരെ വസ്ത്രം ധരിപ്പിക്കണം. ആവശ്യങ്ങളുടെ പട്ടിക അങ്ങിനെ നീളും. എന്നാല്‍ ഒരു നല്ല രക്ഷിതാവാകാന്‍ ഇങ്ങനെയെല്ലാം ചെയ്യണമെന്നില്ല.
കുട്ടികൾക്ക് വേണ്ടി സ്വന്തം ജീവിതം പൂർണ്ണമായും ഉപേക്ഷിക്കുന്നതല്ല നല്ല രക്ഷിതാവിന്‍റെ ലക്ഷണം. മറിച്ച്, നമ്മുടെ സന്തോഷവും കുട്ടികളുടെ ആവശ്യങ്ങളും ഒരുപോലെ കൊണ്ടുപോകുന്നവരാണ് മികച്ച രക്ഷിതാക്കള്‍. ചുരുക്കിപ്പറഞ്ഞാല്‍ തികഞ്ഞ രക്ഷിതാക്കളാകുന്നതിന് പകരം സ്വന്തം കുഞ്ഞുങ്ങള്‍ക്ക് നല്ല രക്ഷിതാക്കളായാല്‍ മതി.അതിനായി മാറ്റം വരുത്തേണ്ടത് അവരവരുടെ ചിന്താഗതികളിലാണെന്ന് ചുരുക്കം.
ഓര്‍ക്കുക എല്ലാ മനുഷ്യരും വ്യത്യസ്ഥരാണ്.. ഇതിനിടയില്‍ വരുന്ന മോം ഗില്‍റ്റ് ഒക്കെ സ്വാഭാവികമാണ്.. നിത്യജീവിതത്തിലെ ചില രീതികള്‍ മാത്രം മാറ്റിയാല്‍ തീരാവുന്ന പ്രശ്നങ്ങള്‍..അതായത് പെർഫെക്ഷന് പിന്നാലെ ഓടി സമാധാനം കളയുന്നതിനേക്കാൾ നല്ലത്, സന്തോഷത്തോടെ മക്കൾക്കൊപ്പം സമയം ചിലവഴിക്കുന്നതാണ്.