jitendra-singh-health-summit

സൗന്ദര്യം വർധിപ്പിക്കാനായി സ്വയം മരുന്നുകളും ഉൽപന്നങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. സാമൂഹികമാധ്യമങ്ങളിലെ സ്ഥിരീകരിക്കാത്ത ആരോഗ്യ നിർദേശങ്ങൾ വിശ്വസിക്കരുതെന്നും വിദഗ്ധരുടെ ഉപദേശം തേടണമെന്നും അദ്ദേഹം പറഞ്ഞു. രോഗപ്രതിരോധത്തിന് പ്രാധാന്യം നൽകുന്ന നൂതന ആരോഗ്യ സംരക്ഷണ സമീപനത്തിലേക്ക് രാജ്യം നീങ്ങുകയാണെന്നും ഡല്‍ഹിയില്‍ 'ദ് വീക്ക്' ഹെല്‍ത്ത് സമ്മിറ്റിൽ മന്ത്രി വ്യക്തമാക്കി.

ജീവിതശൈലീ രോഗങ്ങളും മെറ്റബോളിക് പ്രശ്നങ്ങളും യുവാക്കളെ കൂടുതലായി ബാധിക്കുന്നുണ്ട്, രോഗപ്രതിരോധം, നേരത്തെയുള്ള രോഗനിർണ്ണയം, തന്മാത്രാ- ജനിതക തലങ്ങളിലുള്ള നൂതന ഗവേഷണം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം. അതിനായുള്ള നൂതന ആരോഗ്യ സംരക്ഷണ സമീപനമാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

പരമ്പരാഗത ചികിത്സാ രീതികൾക്കപ്പുറം കൂടുതല്‍ ശാസ്ത്രീയ ഇടപെടലുകളിലേക്ക് ആരോഗ്യമേഖല വളരുകയാണെന്നും ഡല്‍ഹിയില്‍ 'ദ വീക്ക്' ഹെല്‍ത്ത് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. ഗഗൻയാൻ ബഹിരാകാശ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട എയർ കമോഡോർ പ്രശാന്ത് നായർ കഠിനമായ വെല്ലുവിളികളെ നേരിടാന്‍വേണ്ട ശാരീരിക, മാനസിക തയ്യാറെടുപ്പുകളെക്കുറിച്ചും വിവരിച്ചു.

തമിഴ്നാട് ആരോഗ്യമന്ത്രി ഡോ.കെ.ജി.അരുണ്‍രാജ്, ഡൽഹി എയിംസ് ഡയറക്ടർ ഡോ. നിഖിൽ ടണ്ടൻ, ആരോഗ്യ വിദഗ്ധർ, ഗവേഷകർ തുടങ്ങിയവര്‍ ആശയങ്ങള്‍ പങ്കുവച്ചു. തമിഴ്നാട്ടിലെ മികച്ച ആശുപത്രികള്‍ക്ക് ചടങ്ങില്‍ പുരസ്കാരം നല്‍കി.

ENGLISH SUMMARY:

Union Minister Jitendra Singh has cautioned citizens against using self-prescribed medications and beauty products, urging them not to trust unverified health advice on social media and instead consult experts. Speaking at The Week Health Summit in Delhi, he noted that lifestyle and metabolic disorders are increasingly affecting young people, prompting a shift toward preventive healthcare, early diagnosis, and advanced molecular and genetic research.