സംസ്ഥാനത്ത് ശക്തമായ മഴയ്ക്കൊപ്പം പകര്‍ച്ചപ്പനിയും പടരുന്നു. ഒരാഴ്ചയ്ക്കിടെ പനി ബാധിച്ച്  ചികില്‍സ തേടിയത് അറുപതിനായിരത്തോളം പേര്‍. ആറു ദിവസത്തിനിടെ 18 പേര്‍ മരിച്ചു. ഒരാഴ്ചയ്ക്കിടെ 479 പേര്‍ക്കാണ് വൈറല്‍ പനിയായ ഇന്‍ഫ്ളുവന്‍സ പകര്‍ന്നത്. 7 പേരുടെ മരണം ഇന്‍ഫ്ളുവന്‍സ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

ഈ വര്‍ഷം ഏറ്റവുമധികം പേരുടെ ജീവന്‍ കവര്‍ന്ന പകര്‍ച്ച വ്യാധികളിലൊന്നും ഇന്‍ഫ്ളുവന്‍സയാണ്. ആറുമാസത്തിനിടെ 74 മരണം സ്ഥിരീകരിച്ചു.  478 പേര്‍ക്കാണ് ഡങ്കിപ്പനിബാധിച്ചത്. ആകെ ഡങ്കിപ്പനി ബാധിതരുടെ എണ്ണം എണ്ണായിരം കടന്നു. എലിപ്പനി ബാധിരുടെ എണ്ണവും ഉയരുകയാണ്. 1456 പേര്‍ക്ക് എലിപ്പനി ബാധിച്ചപ്പോള്‍ 67 മരണം സ്ഥിരീകരിച്ചു.  Also Read: 'വല്ലാണ്ട് വിരട്ടരുത്... ചെന്നിത്തലയെ പൊന്നാടയണിയിക്കും'; 'ഒളിവില്‍' വെല്ലുവിളി തുടര്‍ന്ന് അര്‍ജുന്‍.


വെള്ളക്കെട്ടിൽ ഇറങ്ങുന്നവർ ഉൾപ്പെടെയുള്ളവർക്ക് എലിപ്പനിക്കെതിരെ ജാഗ്രത നിർദ്ദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരുന്നു.പ്രതിരോധ മരുന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കണം, എലിപ്പനി ബാധയെ അതീവ ജാഗ്രതയോടെ കാണണമെന്ന് ആരോഗ്യ വിദഗ്ധരും നിർദ്ദേശിക്കുന്നു.

രോഗ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ചികിൽസ ഉറപ്പാക്കണമെന്ന് ഐഎംഎ റിസർച്ച് സെൽ കൺവീനർ ഡോക്ടർ രാജീവ് ജയദേവൻ മനോരമ ന്യൂസിനോട് പറഞ്ഞു. വൈകിയാൽ മരണത്തിന് കാരണമാകും.

ENGLISH SUMMARY:

Kerala is experiencing a surge in infectious diseases alongside heavy monsoon rains. Around 60,000 people sought treatment for fever in a week, with 18 deaths reported in six days. Influenza has claimed seven lives during the week and 74 this year, while dengue cases have crossed 8,000 and leptospirosis has infected 1,456 people with 67 deaths. Continuous rain has also raised river water levels, prompting a Red Alert and closure of educational institutions in the affected district.