(AP Photo/CDC)

കോഴിക്കോട് വീണ്ടും ഷിഗല്ല. പയ്യോളി തുറയൂരില്‍ ഒന്‍പതു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. പയ്യോളിയില്‍ തന്നെ മൂന്ന് വയസുകാരന് കഴിഞ്ഞ ദിവസം രോഗം സ്ഥരീകരിച്ചിരുന്നു.

അതേസമയം, വയനാട് ജില്ലയിൽ പുതിയതായി ഷിഗല്ല കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നിലവിൽ 23 പേരാണ് ബത്തേരിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. രോഗവ്യാപനം തടയുന്നതിനായി പുതുതായി ലക്ഷണങ്ങൾ കാണുന്നവർ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

ENGLISH SUMMARY:

Health authorities in Kozhikode have raised a high alert after another case of Shigella bacterial infection was officially confirmed in a nine-year-old boy from Thuraiyur, Payyoli. This fresh diagnosis comes close on the heels of a three-year-old child from the exact same regional locality testing positive for the highly contagious disease just a day prior. Meanwhile, in the neighboring district of Wayanad, the District Medical Officer reassuringly announced that no new cases of Shigella have been reported over the last twenty-four hours. Medical officials further updated that all sixteen children previously diagnosed with the infection are recovering well and are currently in stable health condition. At present, twenty-three individuals showing suspected symptoms are undergoing careful treatment across various healthcare facilities in Sultan Bathery. To proactively mitigate any wider community transmission, the Health Department has strongly urged the public to strictly adhere to hygiene guidelines and seek immediate medical care if they experience any related symptoms.