വയനാടിനു പിന്നാലെ തെക്കന്‍ കേരളത്തിലും ഷിഗല്ല സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലെ രണ്ടു വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എട്ടു വയസുകാരനായ ആണ്‍കുട്ടിയും 12 വയസുകാരിയായ പെണ്‍കുട്ടിയും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. പ്രത്യേകം സജ്ജീകരിച്ച വാര്‍ഡുകളില്‍ ചികില്‍സയില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കടുത്ത പനിയെ തുടര്‍ന്നു പ്രാഥമിക ആരോഗ്യത്തില്‍ എത്തിയ ഇവരെ സംശയത്തെ തുടര്‍ന്നാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
അതേസമയം, വയനാട് കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്കൂളിലെ 8 കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വയനാട് ഡി.എം.ഒ അറിയിച്ചു. സ്കൂൾ കിണറ്റിലെ വെള്ളത്തിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം നേരിട്ട് കണ്ടെത്താനായിട്ടില്ല. എന്നാൽ വെള്ളത്തിൽ മാലിന്യങ്ങളും മറ്റ് ബാക്ടീരിയകളും വൻതോതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രോഗത്തിന്റെ ഉറവിടം ഈ കിണർ വെള്ളം തന്നെയാകാനാണ് സാധ്യതയെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.
നിലവിൽ ബത്തേരിയിലെ വിവിധ ആശുപത്രികളിലായി 44 പേർ ചികിത്സയിലാണ്. ഇതുവരെ 502 പേരിലാണ് ലക്ഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്. രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി നെന്മേനി, അമ്പലവയൽ, നൂൽപ്പുഴപഞ്ചായത്തുകളിലെയും ബത്തേരി മുനിസിപ്പാലിറ്റിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 14 വരെ ജില്ലാ കല്ക്ടര്‍ അവധി പ്രഖ്യാപിച്ചു.
ENGLISH SUMMARY:
A major health alarm has been sounded in Kerala as the highly infectious Shigella bacterial disease has spread to the southern districts after heavily impacting Wayanad. The state health department officially confirmed that an eight-year-old boy and a twelve-year-old girl from Kollam have tested positive for the severe intestinal infection. Both young students are currently undergoing specialized clinical management within designated isolation wards at the Government Medical College Hospital in Parippally. Meanwhile, the localized outbreak in North Kerala continues to escalate severely, with eight children from Mar Baselios AUP School in Koliyadi, Wayanad, freshly testing positive for the pathogen. Microbiological tests of the school's primary drinking water well revealed massive dangerous waste contamination, prompting health inspectors to strongly conclude it as the epicentre of transmission. To effectively break the chain of infection, Wayanad District Collector has declared a complete administrative holiday for all educational institutions across Sulthan Bathery Municipality and nearby panchayats until June 14.