സംസ്ഥാനത്ത് വയറിളക്ക രോഗ ബാധിതരുടെ എണ്ണം കൂടുന്നു. ഒരാഴ്ചയ്ക്കിടെ ചികില്‍സ തേടിയത് 16,000ലേറെ പേര്‍. രണ്ടു പേര്‍ മരിച്ചു. ആറുമാസത്തിനിടെ രണ്ടര ലക്ഷം പേര്‍ക്ക് ചികില്‍സ വേണ്ടി വന്നു. ഈ വര്‍ഷം ഇതുവരെ രോഗബാധിച്ചവരുടെ എണ്ണം 2,51,488 ആണ്. ഇതില്‍ 16226 പേര്‍ ഒരാഴ്ചയ്ക്കിടെ രോഗം ബാധിച്ച് ചികില്‍സതേടിയവരാണ്. 2399 പേര്‍ക്ക് ശനിയാഴ്ച മാത്രം രോഗം ബാധിച്ച് ചികില്‍സ തേടിയത്.

ആറു ദിവസത്തിനിടെ 160 പേര്‍ക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. ആറുമാസത്തിനിടെ 23 മരണവും സ്ഥിരീകരിച്ചു. 85 പേര്‍ക്ക് ഷിഗെല്ല ബാധിച്ചു, ഇവരില്‍ രണ്ട് പേര്‍ മരിച്ചു. മലിനജലത്തിലൂടെയും ഈച്ചയാര്‍ക്കുന്നതും പഴകിയതുമായ ഭക്ഷണത്തിലൂടെയും ഉള്ളിലെത്തുന്ന വൈറസുകളും ബാക്ടീരിയകളുമാണ് രോഗകാരികൾ.

ENGLISH SUMMARY:

The state of Kerala is currently witnessing a sharp spike in waterborne infections, with over 16,000 individuals seeking medical treatment for diarrhea within just one single week. Health department data reveals that the total number of diarrhea cases recorded this year has reached a staggering 251,488, tragically resulting in two confirmed fatalities so far. On Saturday alone, hospitals across the state documented 2,399 new admissions, signaling a rapid escalation in the spread of the disease. Alongside the diarrhea outbreak, the state is simultaneously battling a severe surge in jaundice, with 160 cases detected in six days and 23 deaths reported over the last six months. Furthermore, 85 individuals have been diagnosed with the highly infectious shigella bacteria, which has already claimed two lives during this period. Medical experts have structurally attributed this alarming rise in epidemics to the consumption of contaminated water, unhygienic stale food, and the rapid proliferation of disease-carrying flies during the monsoon season.